സാധാരണക്കാരന്റെ ജീവിതത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു, മടങ്ങുന്നത് മലയാള സിനിമാലോകത്തെ മഹാപ്രതിഭ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാധാരണക്കാരന്റെ ജീവിതത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു, മടങ്ങുന്നത് മലയാള സിനിമാലോകത്തെ മഹാപ്രതിഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2025, 10:26 am IST
FacebookTwitterWhatsAppTelegram

ഓരോ സിനിമയും കേവലമൊരു കഥ മാത്രമായിരുന്നില്ല ശ്രീനിവാസന്. കണ്ടതും കേട്ടതും അനുഭവിച്ചതും തന്റെ സിനിമയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. സാധാരണക്കാരന്റെ പട്ടിണിയും കഷ്ടപ്പെടും ​ഗൗരവത്തോടെയും എന്നാൽ വളരെ ലളിതമായും അവതരിപ്പിച്ചു. ക‍പട രാഷ്‌ട്രീയത്തയും സാമൂഹിക അനാചാരങ്ങളെയും ആരെയും വേദനിപ്പിക്കാതെ, ആരെയും അധിക്ഷേപിക്കാതെ പരിഹാസിക്കാനുള്ള ശ്രീനിവാസന്റെ കഴിവ് ശ്ര​ദ്ധേയമായിരുന്നു.

ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ ശ്രീനിവാസൻ തന്റെ തൂലികയിൽ വിവരിച്ചത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതങ്ങളായിരുന്നു. ഒരുപക്ഷേ, അദ്ദേഹം കേട്ടത്, കണ്ടത് അല്ലെങ്കിൽ വായിച്ചത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ഒരു കുടുംബനാഥന്റെ ആതിയും അങ്കലാപ്പും പറഞ്ഞുതന്നെങ്കിൽ സന്ദേശത്തിലൂടെ രാഷ്‌ട്രീയ പൊയ്മുഖങ്ങളെ വെളിച്ചെത്തിക്കാനും ശ്രീനിവാസൻ മറന്നില്ല.

അക്കരെയക്കരെയക്കരെ, നാടോടിക്കാറ്റ്, ചിത്രം, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ കരയിക്കുകയും ചെയ്തു. താൻ എഴുതിയ തിരക്കഥകളിൽ മറ്റാരെയും പരിഹാസ്യ കഥാപാത്രമാക്കാതെ അത് സ്വയം ഏറ്റെടുത്ത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.

മോഹൻലാൽ, മമ്മൂട്ടി എന്നിവരോടൊപ്പം ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്തു. സാധാരണക്കാരുടെ മനസറിഞ്ഞ് ജീവിതമറിഞ്ഞ് എഴുതിയ കഥകളൊക്കെ മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടി. പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവർക്കൊപ്പം നിരവധി സൂപ്പർ ​ഹിറ്റുകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കി.

ടി പി ബാലഗോപാലൻ എംഎ, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്ദേശം, അരം അരം കിന്നരം, വെള്ളാനകളുടെ നാട്, അയാൾ കഥയെഴുതുകയാണ്, അഴകിയ രാവണൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഉദയനാണ് താരം, കഥ പറയുമ്പോൾ, അയാൾ കഥയെഴുതുകയാണ്, അക്കരെ അക്കരെ അക്കരെ, വരവേൽപ്, അറബിക്കഥ, ട്രാഫിക് എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ ശ്രീനിവാസൻ തിളങ്ങി. മലയാളസിനിമാലോകത്തെ തീരാനഷ്ടം തന്നെയാണ് ശ്രീനിവാസന്റെ വിയോ​ഗം.

Tags: Malayalam Cinemasreenivasandead
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies