വിവാഹവേളയിൽ ക്രിസ്ത്യൻ പെൺകുട്ടികൾ ധരിക്കുന്ന സാരിയാണ് മന്ത്രകോടിയെന്ന് അറിയപ്പെടുന്നത്. ഇവ സാധാരണയായി വെള്ള, ഓഫ്-വൈറ്റ് നിറങ്ങളിലായിരിക്കും ഉണ്ടാവുക. സ്വർണം, ഗോൾഡ് തുടങ്ങിയ ഡിസൈനുകളോടെയാണ് മന്ത്രകോടി തയാറാക്കുന്നത്. ചിലർ പട്ട് സാരികളോ ജോർജറ്റ് സാരികളോ കല്യാണദിവസം തെരഞ്ഞെടുക്കാറുണ്ട്.

ഹിന്ദുവിവാഹവധുക്കളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് ക്രിസ്ത്യൻ വധുക്കളുടെ വിവാഹവസ്ത്രം. കടുത്ത നിറങ്ങളും കൂടുതൽ ഡിസൈനുകളുമൊന്നും ഉണ്ടാകാറില്ല. മന്ത്രകോടിക്ക് ഇണങ്ങുന്ന തരത്തിൽ വെള്ളി ആഭരണങ്ങളും ചെറിയ രീതിയിൽ സ്വർണാഭരണങ്ങളുമാണ് വധുക്കൾ ധരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങളും കൂടുതൽ ഭംഗി നൽകുന്നുണ്ട്.

വ്യത്യസ്തത നിറഞ്ഞ പാറ്റേണുകളും ചിലർ ഉപയോഗിക്കുന്നു. അധികം ആളുകളും വിവാഹസാരിയായി തെരഞ്ഞെടുക്കുക ഓഫ് വൈറ്റ് സാരികളാണ്.
















