ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ന്യൂയോർക്ക് നഗരത്തിലെ സ്വാമി പ്രഭുപാദർ സ്ഥാപിച്ച ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ചു. ഇസ്കോണിന്റെ 60ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിലാണ് മോഹൻ ഭഗവത് പങ്കെടുത്തത്.

ന്യൂയോർക്ക് നഗരത്തിലെ 26, 2nd അവന്യൂവിലാണ് ചരിത്രപ്രാധാന്യമുള്ള ഇസ്കോൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1966 ജൂലൈ 13നാണ് സ്വാമി പ്രഭുപാദർ ഇവിടെ ആദ്യ ഇസ്കോൺ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രസ്ഥാപനത്തിന്റെ ആറുപതിറ്റാണ്ട് പൂർത്തിയാകുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ഇവിടെ സംഘടിപ്പിച്ചത്.

സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ ഭവനരഹിതരായ ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംരംഭത്തിലും മോഹൻ ഭഗവത് പങ്കെടുത്തു. സാമൂഹിക സേവനവും ആത്മീയ ബോധവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ സന്ദേശം കൂടിയാണ് പരിപാടിയിലൂടെ ഉയർന്നത്.

ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളെയും വൈവിധ്യങ്ങളെയും പരാമർശിച്ചുകൊണ്ടായിരുന്നു മോഹൻ ഭഗവതിന്റെ സന്ദേശം. നിരവധി സംഘർഷങ്ങളും ദ്വന്ദ്വങ്ങളും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക ഘടകം ബോധമാണെന്ന് അദ്ദേഹം പറഞ്ഞു. ആ ബോധം കൃഷ്ണബോധമാണെന്നും നമ്മൾ ഒന്നാണെന്ന തിരിച്ചറിവാണ് അതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈവിധ്യങ്ങളും ദ്വന്ദ്വങ്ങളും സംഘർഷങ്ങളും ഏറെയുണ്ടെങ്കിലും യഥാർഥത്തിൽ എല്ലാം കൃഷ്ണനാണെന്ന തിരിച്ചറിവ് മനുഷ്യരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുകയാണെങ്കിൽ ലോകം കൂടുതൽ മികച്ചതാകുമെന്നും മോഹൻ ഭഗവത് പറഞ്ഞു.

ഓരോ മനുഷ്യനും സ്വർഗീയമായ വാസസ്ഥലം പോലെ അനുഭവപ്പെടുന്ന ഒരു ലോകമാണ് ആ തിരിച്ചറിവിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയബോധത്തിലൂടെ മനുഷ്യർക്കിടയിലെ ഭിന്നതകൾ മറികടന്ന് ഐക്യത്തിലേക്ക് എത്തണമെന്ന സന്ദേശമാണ് ന്യൂയോർക്കിലെ ഇസ്കോൺ ക്ഷേത്രത്തിലെ സന്ദർശനത്തിലൂടെ മോഹൻ ഭഗവത് മുന്നോട്ടുവച്ചത്.

Tags: mohan bhagwatFEATURED2ISKCON New YorkKrishna ConsciousnessSrila Prabhupada
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies