കൊല്ലം: ബിജെപി പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ നഗരസഭാ മുൻ ചെയർമാനെതിരെ കേസെടുത്തു. പടിപ്പുര ലത്തീഫിനെതിരെയാണ് കേസെടുത്തത്. ഡിസംബർ 12-ന് രാത്രിയാണ് സംഭവം. ലത്തീഫിന്റെ വീടിന് മുന്നിലെ റോഡിലൂടെ യുവതി ഇരുചക്രവാഹനത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ബിജെപി പ്രവർത്തകരായ യുവതികളെ മുഴുവൻ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ലത്തീഫിന്റെ പെരുമാറ്റമെന്നും പരാതിയിൽ പറയുന്നു. അതേസമയം, യുവതിക്കെതിരെ ലത്തീഫും പരാതി നൽകിയിട്ടുണ്ട്.















