പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2025, 11:56 am IST
Facebook
Twitter
WhatsAppTelegram

മനാമ: ബഹ്റൈനിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) തങ്ങളുടെ 75-ാം വാർഷികമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യാഴാഴ്ച നടന്നു. ജനുവരി 15, 16 തീയതികളിൽ ഇസ ടൗൺ കാമ്പസിൽ വെച്ച് നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിൽ സയാനി മോട്ടോഴ്സ് ജനറൽ മാനേജർ റിസ്വാൻ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ആർ. രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി.

ചടങ്ങിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്‌ക്കൽ, സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, ഫെയർ അഡ്വൈസർ മുഹമ്മദ് ഹുസൈൻ മാലിം, സ്പോൺസർഷിപ്പ് ജനറൽ കൺവീനർ അജയകൃഷ്ണൻ വി, കോ-ഓർഡിനേറ്റർമാരായ അഷ്റഫ് കെ, വിപിൻ കുമാർ, നാസർ മഞ്ചേരി, സർവർ ഖാൻ, ജ്യോതി മേനോൻ, വി. ബഷീർ, ഇബ്രാഹിം പുറക്കാട്ടിരി, ജോർജി തുടങ്ങിയവരും മറ്റ് കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.

മേളയുടെ പ്രവേശന ടിക്കറ്റ് നിരക്ക് 2 ദിനാറാണ്. രണ്ട് ദിവസങ്ങളിലായി വൈകിട്ട് 6 മണി മുതൽ രാത്രി 10.30 വരെയാണ് പരിപാടികൾ നടക്കുന്നത്. ജനുവരി 15-ന്: പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
ജനുവരി 16-ന് വിദ്യാർഥികളുടെ സാംസ്കാരിക അവതരണങ്ങൾ, തുടർന്ന് പിന്നണി ഗായിക രൂപാലി ജഗ്ഗയും അഭിഷേക് സോണിയും നയിക്കുന്ന സംഗീത പരിപാടി.

മേളയിൽ വിദ്യാർഥികളുടെ കലാപരമായ പ്രകടനങ്ങൾക്കൊപ്പം വിപുലമായ ഭക്ഷണ സ്റ്റാളുകളും വിനോദപ്രവർത്തനങ്ങളും ഒരുക്കും. ലൈസൻസുള്ള കാറ്ററിംഗ് സ്ഥാപനങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ബഹ്റൈനിലെയും പ്രാദേശിക വിഭവങ്ങൾ അവതരിപ്പിക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഗെയിമുകളും വിനോദ സ്റ്റാളുകളും ഉണ്ടായിരിക്കും. റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായി എംജി കാർ സയാനി മോട്ടോഴ്സ് സ്പോൺസർ ചെയ്യുന്നു. നറുക്കെടുപ്പ് ജനുവരി 18-ന് രാവിലെ 11 മണിക്ക് നടക്കും.

പരിപാടിയിൽ നിന്നുള്ള വരുമാനം സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനം, വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായി വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രിൻസിപ്പൽമാരുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും നേതൃത്വത്തിലുള്ള സ്കൂൾ സംഘാടക സമിതിയും ജനറൽ കൺവീനറർ രമേശിന്റെ നേതൃത്വത്തിലുള്ള രക്ഷാകർതൃ സമിതിയും മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

Tags: Behraineplatinum
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies