കീർത്തിയോ? പെപ്പെയോ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി 'തോട്ടം'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കീർത്തിയോ? പെപ്പെയോ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി ‘തോട്ടം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 09:07 am IST
Facebook
Twitter
WhatsAppTelegram

കീർത്തി സുരേഷ്- ആൻറണി വർഗീസ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തോട്ടം’  പുത്തൻ പോസ്റ്റർ പുറത്ത്. 2026 പുതുവർഷ സ്പെഷ്യൽ ആയി ഒരു ട്വിൻ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ഈ ട്വിൻ പോസ്റ്റർ   ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംഷയും ആവേശവും സൃഷ്ടിക്കാൻ ഈ പുതിയ പോസ്റ്ററിലൂടെ തോട്ടത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്,  എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.

ഒരു  മോഡേൺ വിന്റേജ് ഫീൽ നൽകുന്ന രീതിയിലാണ് ട്വിൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഒരു കൈയ്യിൽ M249 , മറുകയ്യിൽ പിറ്റ്ബുൾ എന്നിവയുമായി നിൽക്കുന്ന പോസ്റ്ററിന്റെ മെയിൽ വേർഷൻ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. അതോടൊപ്പം ഒരു കൈയ്യിൽ ബാഗും, മറു കൈയ്യിൽ പൊട്ടിയ വൈൻ ഗ്ലാസുമായി നിൽക്കുന്ന പോസ്റ്റിന്റെ ഫീമെയിൽ വേർഷനും മികച്ച ശ്രദ്ധയാണ് ലഭിക്കുന്നത്. ഗംഭീരമായും വളരെ വ്യത്യസ്തമായും ഉടലുകൾ സ്റ്റൈൽ ചെയ്ത് ഒരുക്കിയ ഈ പോസ്റ്റർ, ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന പെപ്പെ, കീർത്തി എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ച് വലിയ ആകാംഷയും നിഗൂഢതയുമാണ് സമ്മാനിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്തു വന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ പുതുമകളോടെ വമ്പൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഏറെ സർപ്രൈസുകൾ ഒളിപ്പിച്ചാണ് ചിത്രം ഒരുങ്ങുന്നത് എന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന ട്വിൻ പോസ്റ്ററും നൽകുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും “തോട്ടം” നൽകുക എന്ന പ്രതീക്ഷയാണ് ഇത്  സമ്മാനിക്കുന്നത്. മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ‘തോട്ടം” മാറുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ  ചിത്രമായാണ് “തോട്ടം” അവതരിപ്പിക്കുക എന്നാണ് സൂചന.

ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്‌ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ, മാർക്കോ, ചത്താ പച്ച തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ നിർവഹിച്ച കലൈ കിങ്സൺ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ  ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കത്തി, തെരി തുടങ്ങിയ വിജയ് ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം  ആരംഭിക്കും.

സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ,   സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സ് :  എം. ആർ. രാജാകൃഷ്ണൻ, ഗാനരചന : മനു മഞ്ജിത്ത്, ഐക്കി ബെറി, നൃത്തസംവിധായകൻ :  ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ :  വിശാഖ് ആർ വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർ :  അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോ :  ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ് :  റിഷ്ലാൽ ഉണ്ണികൃഷ്ണൻ.

Tags: Actress Keerthi SureshThottam
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies