തിരുവനന്തപുരം : കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി ഉണ്ടെന്നു പ്രചരണം നടത്തിയ മലയാള മാധ്യമങ്ങൾക്കെതിരെ മുൻ ഡിജിപിയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ ഇതിനെതിരെയാണ് ശ്രീലേഖ രംഗത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു. കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട മാധ്യമപ്രവർത്തനമാണെന്നും എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും , മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും, തനിക്ക് ഒരതൃപ്തിയും ഇല്ലെന്നും ശ്രീലേഖ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം . തെറ്റായ കഥകൾ പ്രചരിപ്പിക്കുന്ന മൂന്നാംകിട മാധ്യമപ്രവർത്തകർക്കുള്ള മറുപടി എന്ന നിലയിലാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു… വിവാദങ്ങൾ വെറുതെ വിറ്റ് ‘കാശ്’ (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
I am a proud party worker, a happy Ward Councillor & a dedicated public servant.
My response to third-rate media persons who spread false stories-
Go, climb a tree! Or for that matter, many trees!















