ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം?? മലയാളി യുവാവ് എടിഎസിന്റെ കസ്റ്റഡിയിൽ; മൂവാറ്റുപുഴ സ്വദേശിയെന്ന് സൂചന

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഐഎസ് ബന്ധമെന്ന് സംശയത്തിൽ മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ എടിഎസ് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.

മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. യുവാവ് നേരത്തെ തന്നെ നീരീക്ഷണത്തിലായിരുന്നു. രഹസ്യാന്വേഷണ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്.

നെടുമ്പാശ്ശേരി എടിഎസ് ആസ്ഥനത്താണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്, നിലവിൽ ഭീകരവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

 

Share