ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 09:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് കാറിനുള്ളിൽ വെന്തുമരിച്ചത്. മുൻ സൈനികനായ ടൈറ്റസ് ഞായറാഴ്ച രാത്രി വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം.

വിഴിഞ്ഞത്തുനിന്ന് വെങ്ങാനൂർ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ അയ്യങ്കാളി സ്കൂളിന് സമീപത്തുവെച്ചാണ് KLO5 AV 3686 നമ്പരിലുള്ള റെനോൾട്ട് ക്വിഡ് കാറിന് തീപിടിച്ചത്.

റോഡിന്റെ മധ്യഭാഗത്ത് വച്ച് വാഹനത്തിന്റെ മുൻഭാഗത്ത് തീപടരുകയായിരുന്നു. തുടർന്ന് കാർ റിവേഴ്സ് എടുത്ത് റോഡിനോട് ചേർന്നുള്ള മതിലിന് സമീപത്തെത്തിയ ശേഷവും തീ ആളിപ്പടർന്നു. പ്രദേശവാസികളാണ് ആദ്യം കാർ കത്തുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

എന്നാൽ വാഹനം പൂർണമായി കത്തിനശിച്ചതോടെ നമ്പർ പ്ലേറ്റും വാഹനത്തിനുള്ളിലെ രേഖകളുമടക്കം നശിച്ചിരുന്നു. ഇതോടെ മരിച്ചയാളെ തിരിച്ചറിയുന്നത് പൊലീസിന് വെല്ലുവിളിയായി.

തുടർന്ന് വാഹനത്തിന്റെ ചേസിസ് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമ ടൈറ്റസ് കുര്യനാണെന്ന് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

അതേസമയം, വാഹനത്തിന് തീപിടിക്കാനുണ്ടായ യഥാർഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. തീപിടിത്തം അപകടമാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags: Thiruvananthapuram Car FireEttumanoor Native DeathRenault Kwid Fire KeralaVenganoor Car Accident
Share
Tweet
SendShare

More News from this section

പെരിയ ഇരട്ടക്കൊലയ്‌ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്

സുരക്ഷാ റെയിലിംഗില്ലാത്ത കട്ടിലിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ രോഗിയുടെ കുടുംബത്തിന്റെ ആരോപണം

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: വിചാരണ നീട്ടിവയ്‌ക്കില്ല;അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം തള്ളി വിചാരണ കോടതി; ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണം

മെസ്സി തട്ടിപ്പ്: എസ്‌ഐടി അന്വേഷിക്കും; ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി: ജനം ബിഗ് ഇംപാക്ട്

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അനുചിത പരാമർശം നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധവുമായി ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

Latest News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പെട്രോളിലെ എഥനോൾ അളവ് ബില്ലിൽ രേഖപ്പെടുത്തണം; ഹരജി തള്ളി സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശം

‘രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി വേണ്ട’; ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ TVK നീക്കത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തി

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

രാഷ്‌ട്രപതിയുടെ വിശ്വസ്ത സഹായി; സോഷ്യൽ മീഡിയയിൽ വൈറലായ യുവ സൈനിക ഓഫീസർ ഋഷഭ് സിംഗ് സാംബ്യാൽ  വിരമിച്ചു

കോട്ടയത്ത് 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies