ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2026, 11:01 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോൺഫറൻസിനും പ്രദർശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും. ഫെബ്രുവരി 15 മുതൽ 17 വരെയാണ് ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുന്ന വിപുലമായ സമ്മേളനം.

ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും രക്ഷാകർതൃത്വത്തിൽ സയൻസ് ഇന്ത്യ ഫോറവും വേൾഡ് ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് അന്താരാഷ്‌ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026 സംഘടിപ്പിക്കുന്നത്. എവിഡൻസ് ബേസ്ഡ് ആയുഷ് ഇന്റർവെൻഷൻസ് ഇൻ മൈൻഡ്-ബോഡി ഹെൽത്ത് എന്ന പ്രമേയത്തിലാണ് പരിപാടി. 35 ലേറെ രാജ്യങ്ങളിൽനിന്നുള്ള 1500 ലേറെ ആയുഷ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 31 അന്താരാഷ്‌ട്ര പ്രഭാഷകർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആയുഷ് ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും 45 ലേറെ പ്രദർശനസ്റ്റാളുകൾ ഉണ്ടായിരിക്കും. ആയുഷ് സമ്പ്രദായത്തെക്കുറിച്ചുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലും വേദിയിൽ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

അരലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ആയുഷ് മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ 2017 ലും 2024 ലും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമ്മേളനം വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആയുഷ് ഗവേഷണം, വിദ്യാഭ്യാസം, ഗ്രീൻ മെഡിസിൻ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ഉൾപ്പെടെ സമ്മേളനത്തിൽ പരിശോധിക്കും. ആയുഷ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിക്ഷേപത്തെയും വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപ്പന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, വിവിധ സർക്കാർ ആയുഷ് സംവിധാനങ്ങൾ എന്നിവയും അന്താരാഷ്‌ട്ര പ്രദർശനം, ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധമുണ്ടാക്കാനായി വിവിധ പരിപാടികളുമുണ്ടാകും.

ഇന്ത്യയിൽനിന്നും ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോ ചികിത്സാ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരോഗ്യ വിദഗ്ദരും ആയുഷ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്സ് ആയുർവേദ ഗ്രാജുവേറ്റ്സ് അസോസിയേഷൻ, നിരവധി ആയുഷ് സംഘടനകളും സമ്മേളനത്തിൽ പങ്കാളികളാകും. പരമ്പരാഗത ചികിത്സാ മേഖലകളിൽ പേരെടുത്തവർ മൂന്നുദിവസത്തെ സമ്മേളനത്തിൽ സംസാരിക്കും. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, മലേഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, പ്രമുഖ വ്യക്തികൾ, ആയുഷ് സംവിധാനത്തിലെ വിദഗ്ധർ എന്നിവരുമെത്തും.

ആയുഷ് സംവിധാനത്തിന്റെ കീഴിലുള്ള കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സേവനദാതാക്കൾ, ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, മരുന്ന് നിർമാണ കമ്പനികൾ തുടങ്ങിയവ അണിനിരത്തിയുള്ള പ്രദർശനമാണ് പരിപാടിയുടെ ആകർഷണം. വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയെന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

Tags: ayush
ShareTweetSendShare

More News from this section

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ജനമദ്ധ്യത്തിലേക്ക് കടന്നുചെല്ലുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രങ്ങൾ വൈറൽ

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies