കൊച്ചി: നാഷണൽ ഫാർമേഴ്‌സ് പാർട്ടി എൻഡിഎയുടെ ഭാഗമായി. എറണാകുളത്ത് നടന്ന എൻഡിഎ നേതൃത്വ ക്യാമ്പിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, എൻഎഫ്പി (NFP) നേതാക്കളായ ജോർജ് ജെ മാത്യു, എം വി മാണി എന്നിവരെ എൻഡിഎയിലേക്ക് സ്വീകരിച്ചു. പാർട്ടി നേതാക്കളെ രാജീവ് ചന്ദ്രശേഖർ പൊന്നാടയണിയിച്ചു.
‘വികസിത കേരളം’ എന്ന ആശയത്തിൽ ആകൃഷ്ടരായാണ് എൻ എഫ് പി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായത്. എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് ചെയർമാൻ ശ്രീ എ എൻ രാധാകൃഷ്ണൻ അടക്കമുളള മുതിർന്ന എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയുടെ എൻഡിഎ പ്രവേശനം.
കേരള കോൺഗ്രസ് സ്ഥാപക നേതാക്കളായ ജോർജ് ജെ മാത്യു, ശ്രീ എം വി മാണി എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ ഫാർമേഴ്‌സ് പാർട്ടി ഇനി മുതൽ വികസിത കേരളമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എൻഡിഎയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരും.















