തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ കോൺഗ്രസിന് കനത്തതിരിച്ചടി. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണുമായ വത്സല പ്രസന്നകുമാർ ഇനി ദേശീയതയോടൊപ്പം പ്രവർത്തിക്കും . ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽനിന്ന് അംഗത്വം സ്വീകരിച്ചു.
നരേന്ദ്ര മോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും ബിജെപിയിലേക്ക് ആകർഷിച്ചുവെന്ന് വത്സല പ്രസന്നകുമർ പറഞ്ഞു. വികസിത പറവൂരിനായി, വികസിത കേരളത്തിനായി ബിജെപിയോടൊപ്പം പ്രവർത്തിക്കും എന്നും
വികസിത കേരളത്തിനായി എൻഡിഎ ആണ് നിലകൊള്ളുന്നതെന്നും അവർ പറഞ്ഞു.















