പാലക്കാട്: കൊല്ലങ്കോട് വീടിന്റെ വാതിൽ കുത്തിതുറന്ന് 40 പവൻ സ്വർണ്ണവും വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ എം.എൻ. നരേഷ് – പ്രീത ദമ്പതികളുടെ വീട്ടിലാണ് അർധരാത്രി മോഷ്ടാവ് പൂട്ടിയ വാതിൽ പൊളിച്ച് അകത്ത് കടന്നത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്.
കുടുംബം ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിന് പോയ സമയത്തായിരുന്നു കവർച്ച. വീടിന്റെ മുൻവാതിലും മുറികൾക്ക് അകത്തുള്ള അലമാരകളുടെ പൂട്ടുപൊളിച്ചതായി കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.















