സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വിരുദ്ധം; സര്‍ക്കാറിന്റെയും ഹിന്ദുവിരുദ്ധ ശക്തികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം; സ്വാമി ചിദാനന്ദപുരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണം കൈയടക്കിയത് തുല്യനീതിക്ക് വിരുദ്ധം; സര്‍ക്കാറിന്റെയും ഹിന്ദുവിരുദ്ധ ശക്തികളുടെയും പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം; സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2026, 04:40 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച – ‘മാധവ്ജി-കേരളനവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്’- സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര സംരക്ഷണത്തിനും ഹൈന്ദവ നവോത്ഥാനത്തിനും മാധവ്ജി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടമായി ഇത് നടക്കേണ്ടതുണ്ട്. മാധവ്ജിയുടെ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഹൈന്ദവ സംഘടനകള്‍ മുന്നിട്ടിറങ്ങണം. പഞ്ചായത്ത് തലത്തില്‍ എല്ലാ ക്ഷേത്രസമിതികളെയും ഉള്‍ക്കൊള്ളിച്ചുള്ള സമിതി മുതല്‍ സംസ്ഥാനതലം വരെ ജനാധിപത്യപരമായ സംഘടനയായിരിക്കണം അത്. ആദ്ധ്യാത്മിക ആചാര്യന്മാരുടെയും മന്ത്രിമാരുടെയും മറ്റും രക്ഷാകര്‍തൃത്വം സംസ്ഥാനതലത്തില്‍ ഇതിനുണ്ടായിരിക്കണം. മതേതരമെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ തുല്യനീതിക്ക് വിരുദ്ധമായി ക്ഷേത്രഭരണം കൈയടക്കിയിരിക്കുകയാണ്. സര്‍ക്കാറിന്റെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ വിമോചിപ്പിക്കണം. ദേശീയ മാര്‍ഗദര്‍ശക മണ്ഡലം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു. ഹിന്ദുവിരുദ്ധ ശക്തികളില്‍ നിന്ന് ക്ഷേത്രങ്ങള്‍ മോചിപ്പിക്കപ്പെടണം. ക്ഷേത്രസംരക്ഷണത്തിന് പരിപാലകരായും അര്‍ച്ചകന്മാരായും രണ്ട് തലത്തില്‍ കാര്യകര്‍ത്താക്കള്‍ വളര്‍ന്ന് വരണം.

മാധവ്ജിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിക്കപ്പെട്ട പാലിയം വിളമ്പരത്തിന് ഇന്നും ഏറെ പ്രാധാന്യമുണ്ട്. ഉപാസനയിലൂടെ ജീവിതം ക്രമീകരിച്ച് ആര്‍ക്കും ബ്രാഹ്‌മണ്യം നേടാമെന്ന വൈദിക കാഴ്ചപ്പാടിനെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു മാധവ്ജി ചെയ്തത്. പൂണൂലിട്ടാല്‍ നേടുന്നതല്ല ബ്രാഹ്‌മണ്യം. അച്ഛന്‍ ബ്രാഹ്‌മണനായതുകൊണ്ട് മകന്‍ ബ്രാഹ്‌മണനാകണമെന്നില്ല. നിത്യാനുഷ്ഠാനങ്ങളിലൂടെയും സാത്വിക ജീവിതത്തിലൂടെയുമാണ് അത് നേടിയെടുക്കേണ്ടത്. തളി ക്ഷേത്രവിമാചനത്തിന്റെയും പാലിയം വിളമ്പരത്തിന്റെയും പിന്തുടര്‍ച്ചയായി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ട് പോകാനുണ്ട്, അദ്ദേഹം പറഞ്ഞു.

Tags: Swami Chidanandapuri
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies