ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാതലവൻ സലീം ഗഞ്ച പിടിയിൽ. ബന്ദർപൂരിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കൊലപാതകം ഉൾപ്പെടെ 70 ലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സലീം ഗഞ്ച.
ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാതലവനോടൊപ്പം ചേർന്നായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളെ പിടികൂടുകയെന്നത് ഡൽഹി പോലീസിന് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. ഇയാൾക്ക് വേണ്ടി ഏറെ നാളായി ഡൽഹി പോലീസ് വലവീശുന്നുണ്ടായിരുന്നു. നിലവിൽ സലീം ഗഞ്ച പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ തുടരുകയാണ്.















