കടകംപളളിയുടെ ആചാരലംഘനം ചോദ്യംചെയ്തതിന് പരസ്യമായി മാപ്പ് പറയിച്ചു; ക്ഷേത്രത്തിൽ മേൽശാന്തി ജീവനൊടുക്കിയതിന് പിന്നിൽ സഖാക്കളുടെ മാനസിക പീഡനം; സുഹൃത്തിൻറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 കടകംപളളിയുടെ ആചാരലംഘനം ചോദ്യംചെയ്തതിന് പരസ്യമായി മാപ്പ് പറയിച്ചു; ക്ഷേത്രത്തിൽ മേൽശാന്തി ജീവനൊടുക്കിയതിന് പിന്നിൽ സഖാക്കളുടെ മാനസിക പീഡനം; സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 12:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആനയറയിൽ ക്ഷേത്രപരിസരത്ത് മേൽശാന്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. കടകംപള്ളി ആനയറ മുല്ലൂ‍‍ർ ക്ഷേത്രം മേൽശാന്തി വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാര ലംഘനം വിഷ്ണു  ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളായ സിപിഎം നേതാക്കൾ ശാന്തിയെ കൊണ്ട് മാപ്പ് പറയിച്ചു. ഇതിൽ മനംനൊന്താണ്  വിഷ്ണു ആത്മഹത്യ ചെയ്തത്. വിഷ്ണു പോറ്റിയുടെ സുഹൃത്ത് ദേവൻ പോറ്റിയാണ് ജനം ടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉത്സവ സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി കടകംപളളി സുരേന്ദ്രൻ ക്ഷേത്രത്തിൽ എത്തിയിരുന്നു. അദ്ദേഹം തീർത്ഥം കൈയിൽ വാങ്ങി കഴുകി കളഞ്ഞു. കാണാത്ത രീതിയിൽ കളഞ്ഞെങ്കിൽ സാരമില്ല. കഴുകി കളഞ്ഞപ്പോൾ സ്വാഭാവികമായും മേൽശാന്തിക്ക് പ്രയാസമായി. സംഭവം നടന്ന സമയത്ത് തന്നെ അദ്ദേ​ഹം പ്രതികരിക്കുകയും ചെയ്തു.

വിശ്വാസമില്ലെങ്കിൽ ക്ഷേത്രത്തിൽ എത്തുന്നത് എന്തിനാണെന്നും ത‍ീ‍ർത്ഥം കൈയിൽ വാങ്ങി തുടച്ചു കളഞ്ഞ് അവഹേളിച്ചത് മോശമായി പോയെന്നും അവിടെ നിന്ന ആളുകളോടൊക്കെ പറഞ്ഞു. ആചാര ലംഘനം അദ്ദേഹം ചോദ്യം ചെയ്ത കാര്യം ക്ഷേത്രം ഭാരവാഹികൾ അറിഞ്ഞു. അങ്ങനെയൊരു കാര്യം കടകംപള്ളി ചെയ്തിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും അവർ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉത്സവത്തിന്റെ അവസാന ദിവസം പുറത്തെഴുന്നള്ളിപ്പിൽ നിന്നും മേൽശാന്തിയെ മാറ്റി നിർത്തി.  കടുത്ത മാനസിക പ്രയാസം കൊണ്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ തന്നെ ജീവനൊടുക്കിയത്. വിഷ്ണു ഒരു ഭീരുവല്ല, അത്രയും മാനസിക പ്രയാസം ഉണ്ടായത് കൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്, ദേവൻ പോറ്റി പറഞ്ഞു.

ക്ഷേത്ര പരിസരത്തെ ശാന്തിമഠത്തിനുള്ളിലാണ് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  വിനോദ്, ഉത്തമി എന്നിവരാണ് തന്റെ മരണത്തിന് കാരണം എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സിപിഎം നേതാക്കളായ ഇവ‍ർ ക്ഷേത്രം ഭാരവാഹികളാണ്. കഴിഞ്ഞ് 15 വർഷമായി ക്ഷേത്രം മേൽശാന്തിയാണ് വിഷ്ണു പോറ്റി.

 

 

 

Tags: kadakampally surendran
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies