സി.പി.ഒ ദിവ്യശ്രീ വധക്കേസ്: പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ; വിധി പ്രഖ്യാപിച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ; വിധി പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 12:15 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: സഹപ്രവര്‍ത്തകയെയും വീട്ടുകാരെയും നടുക്കിയ കരിവെള്ളൂര്‍ ദിവ്യശ്രീ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് (കൊഴുമ്മല്‍ സ്വദേശി) കോടതി കടുത്ത ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയ്‌ക്കുമുള്ള ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. 2024-ല്‍ കേരള പൊലീസിലെ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീയെ പിതാവിന്റെ വീട്ടില്‍ വെച്ച് രാജേഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

മാങ്ങാട്ടുപറമ്പ് ബറ്റാലിയനിലെ ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീ, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനത്തിനൊരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന കൗണ്‍സിലിംഗിനിടെ രാജേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും പണം ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ചും ദിവ്യശ്രീ തുറന്നു പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. രാജേഷിന്റെ ആവശ്യങ്ങള്‍ക്കായി ദിവ്യശ്രീ ലക്ഷങ്ങള്‍ ചെലവാക്കിയിരുന്നു. പ്രതിക്ക് ടാക്‌സിയും ബൈക്കും വാങ്ങി നല്‍കിയതും ഭാര്യവീട്ടുകാരായിരുന്നു. വിവാഹമോചനം നേടിയാല്‍ തന്റെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുമെന്ന് രാജേഷ് ഭയപ്പെട്ടിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവം നടന്ന ദിവസം ബൈക്കിലെത്തിയ രാജേഷ്, ദിവ്യശ്രീയെ വടിവാള്‍ ഉപയോഗിച്ച് ശരീരമാസകലം വെട്ടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശരീരത്തിലേറ്റ നിരവധി വെട്ടുകള്‍ക്ക് പുറമെ, ചെവിക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൊലയ്‌ക്ക് ശേഷം വാള്‍ പുഴയിലെറിഞ്ഞ പ്രതി ബാറിലിരുന്ന് മദ്യപിക്കവേയാണ് പിടിയിലായത്.

ഏറെ കഷ്ടപ്പെട്ട് പഠിച്ച് പൊലീസ് ജോലി നേടിയ ദിവ്യശ്രീയായിരുന്നു ആ കുടുംബത്തിന്റെ ഏക താങ്ങും മകന്റെ ഏക ആശ്രയവും. ജോലിയില്‍ പ്രവേശിച്ച ശേഷവും രാജേഷ് നിരന്തരം ശല്യം ചെയ്തിരുന്നതായും, മുന്‍പ് വസ്തു തര്‍ക്കത്തിന്റെ പേരില്‍ ദിവ്യശ്രീയുടെ സഹോദരിയെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി.

സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പീഡനവിവരങ്ങള്‍ പുറത്തുപറഞ്ഞതിനും നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ ശ്രമിച്ചതിനുമുള്ള പ്രതികാരമാണ് ഒരു ജീവനെടുത്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Tags: husbanddivyasree murder casetripple life imprisonment
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies