ശ്രീനന്ദയുടെ മരണം: അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കടക്കാരനെ സംശയം ഉണ്ടെന്ന് പറഞ്ഞിട്ടും ചോദ്യം ചെയ്തില്ല; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീനന്ദയുടെ മരണം: അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കടക്കാരനെ സംശയം ഉണ്ടെന്ന് പറഞ്ഞിട്ടും ചോദ്യം ചെയ്തില്ല; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 04:34 pm IST
Facebook
Twitter
WhatsAppTelegram

ചിക്കമംഗളൂരു: വിനോദയാത്രയ്‌ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് കുടുംബം. ഇതൊരു സാധാരണ അപകടമല്ലെന്നും സംഭവത്തിന് പിന്നില്‍ കൃത്യമായ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ ദിവസം തന്നെ കാര്യക്ഷമമായ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ശ്രീനന്ദയെ ജീവനോടെ രക്ഷിക്കാമായിരുന്നു. പ്രാദേശിക പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മരണത്തിന് കാരണമായെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

തിരച്ചിലിനിടെ ഡോഗ് സ്‌ക്വാഡിലെ നായ സമീപത്തെ ഒരു കടയുടെ പരിസരത്തേക്കാണ് ഓടിയെത്തിയത്. ഈ കടക്കാരനെക്കുറിച്ച് സംശയമുണ്ടെന്ന് കുടുംബം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. കുട്ടി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണതാകാമെന്ന നിഗമനത്തെ കുടുംബം തള്ളി. ശ്രീനന്ദയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും വെറും അഞ്ച് മിനിറ്റിനുള്ളിലാണ് കുട്ടി അപ്രത്യക്ഷമായതെന്നും അവര്‍ പറഞ്ഞു.

കാണാതായ സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞും ഇരുട്ടും പടര്‍ന്നിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ആദ്യമേ കുടുംബം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. ഇന്ന് രാവിലെ കേരളത്തില്‍ നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തിന്റെ കൂടി സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലനിരകളില്‍ നിന്ന് 1500 അടി താഴ്ചയില്‍, പുറത്തുനിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത വിധം ഒരു മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. 40 പേരടങ്ങുന്ന വിനോദയാത്രാ സംഘത്തിനൊപ്പമാണ് കുടുംബം ചിക്കമംഗളൂരുവിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: familysuspectsreenandha death
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies