കോടികള്‍ മുടക്കി നവീകരിച്ച ആശുപത്രിയില്‍ ശ്വാസം കിട്ടാതെ മരണം; ഡോക്ടര്‍മാരില്ലെന്ന് പരാതി, പാറശാലയില്‍ പ്രതിഷേധം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോടികള്‍ മുടക്കി നവീകരിച്ച ആശുപത്രിയില്‍ ശ്വാസം കിട്ടാതെ മരണം; ഡോക്ടര്‍മാരില്ലെന്ന് പരാതി, പാറശാലയില്‍ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 09:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപിച്ച് വ്യാപക പ്രതിഷേധം. കെഎസ്ഇബി താത്കാലിക ജീവനക്കാരനായ സന്തോഷ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. അടിയന്തര ഘട്ടത്തില്‍ പ്രാണവായു നല്‍കാന്‍ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു ആശുപത്രിയിലെന്ന് മരിച്ച സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ വൈകിട്ട് അഞ്ച് മണിയോടെയാണ് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഈ സമയം കാഷ്വാലിറ്റിയില്‍ മതിയായ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. മരണം മുന്നില്‍ കണ്ട് പിടഞ്ഞ സന്തോഷിന് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ പോലും ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കുറ്റപ്പെടുത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ ചികിത്സ ലഭിക്കാതെ സന്തോഷ് മരണത്തിന് കീഴടങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ 46 കോടി രൂപ ചിലവില്‍ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയിലാണ് ഈ ദുരവസ്ഥയെന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. ഹൈടെക് സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക സംവിധാനങ്ങള്‍ പോലും പ്രവര്‍ത്തനക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മരണവിവരമറിഞ്ഞതോടെ ആശുപത്രി പരിസരത്ത് സഹപ്രവര്‍ത്തകരും നാട്ടുകാരും തടിച്ചുകൂടി പ്രതിഷേധിച്ചു. സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് പാറശാല സിഐ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

നിലവില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. അത്യാധുനിക കെട്ടിടമുണ്ടായിട്ടും ജീവനക്കാരുടെ കുറവ് കാരണം രോഗികള്‍ ദുരിതമനുഭവിക്കുന്നത് താലൂക്ക് ആശുപത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ആരോപണമുയരുന്നു.

Tags: hospitaldiednegligencekseb worker
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies