വിവാഹ ഒരുക്കങ്ങൾ തുടങ്ങുകയാണോ? പർച്ചേസിംഗിന് പ്ലാനിംഗ് വേണം: വിവാഹ പർച്ചേസിംഗിന് ഒരു കംപ്ലീറ്റ് ഗൈഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

വിവാഹ ഒരുക്കങ്ങൾ തുടങ്ങുകയാണോ? പർച്ചേസിംഗിന് പ്ലാനിംഗ് വേണം: വിവാഹ പർച്ചേസിംഗിന് ഒരു കംപ്ലീറ്റ് ഗൈഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 05:02 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ പർച്ചേസിം​ഗ് എന്നത് പലപ്പോഴും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ കൃതൃമായ പ്ലാനിം​ഗ് ഉണ്ടെങ്കിൽ തിരക്കുകൾ ഒഴിവാക്കി ഇത് ആസ്വ​ദിച്ച് ചെയ്യാൻ സാധിക്കും. ഇതിനായി നമുക്ക് എന്തോക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

1. ലിസ്റ്റ് തയ്യാറാക്കുക: പർച്ചേസിംഗിന് ഇറങ്ങുന്നതിന് മുൻപ് എന്തൊക്കെ വാങ്ങണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ വേണം. വിഭാഗങ്ങൾ തിരിച്ചുള്ള ലിസ്റ്റും കരുതണം. വസ്ത്രങ്ങൾ, ഉദാഹരണത്തിന് വരൻ ,വധു, വീട്ടുകാർ എന്നിവർക്കായി എന്തോക്കെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം എന്നതിനെകുറിച്ച് വ്യക്തമായ ധാരണ വേണം. ആഭരണങ്ങൾ, പാദരക്ഷകൾ, കോസ്മെറ്റിക്സ് എന്നിങ്ങനെ ലിസ്റ്റ് വേർതിരിക്കുക

2. ബജറ്റ് തീരുമാനിക്കുക: ഓരോ വിഭാഗത്തിനും പരമാവധി എത്ര തുക ചിലവാക്കാം എന്ന് മുൻകൂട്ടി നിശ്ചയിക്കുന്നത് അനാവശ്യ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കും.

3. സമയം കണ്ടെത്തുക: വിവാഹത്തിന് കുറഞ്ഞത് 2-3 മാസം മുൻപെങ്കിലും പ്രധാന പർച്ചേസിംഗുകൾ തീർക്കണം. അവസാന നിമിഷത്തെ ഓട്ടം ഒഴിവാക്കാൻ ഇത് സഹായിക്കും. ശനി, ഞായർ ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ, സാധിക്കുമെങ്കിൽ പ്രവൃത്തി ദിവസങ്ങളിൽ ഷോപ്പിംഗിന് പോകുക. ഇത് കടകളിൽ സമാധാനമായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകും.

4. സ്വർണം വാങ്ങുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യുക: സ്വർണ്ണവില മാറിക്കൊണ്ടിരിക്കുന്നതിനാൽ, വില കുറഞ്ഞ സമയത്ത് അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും. അതുപോലെ വലിയ കടകളിൽ പോകുന്നതിന് മുൻപ് സോഷ്യൽ മീഡിയ വഴിയോ മറ്റോ ഇഷ്ടപ്പെട്ട ഡിസൈനുകൾ സേവ് ചെയ്തു വെക്കുക. ഇത് സെലക്ഷൻ വേഗത്തിലാക്കും

5. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ: വസ്ത്രങ്ങൾ വാങ്ങുമ്പോൾ തന്നെ ധരിച്ചു നോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ആൾട്ടറേഷൻ ഉണ്ടെങ്കിൽ അത് അപ്പോൾ തന്നെ നൽകാം. ഡിസൈനിനൊപ്പം തന്നെ ധരിക്കാനുള്ള സൗകര്യവും കൂടി പരിഗണിക്കണം. മണിക്കൂറുകളോളം ധരിക്കേണ്ട വസ്ത്രമായതിനാൽ അത് പ്രധാനമാണ്. വസ്ത്രത്തിനൊപ്പം വേണ്ട ആഭരണങ്ങൾ, ചെരുപ്പ് എന്നിവ വസ്ത്രം വാങ്ങിയ ഉടനെ തന്നെ അതിനോട് യോജിക്കുന്നത് നോക്കി വാങ്ങുക.

6. സഹായികളെ പരിമിതപ്പെടുത്തുക: ഒരുപാട് ആളുകളുമായി ഷോപ്പിംഗിന് പോകുന്നത് അഭിപ്രായ വ്യത്യാസങ്ങൾക്കും സമയം നഷ്ടപ്പെടാനും കാരണമാകും. നിങ്ങളുടെ അഭിരുചി കൃത്യമായി അറിയാവുന്ന 2 അല്ലെങ്കിൽ 3 പേരെ മാത്രം കൂടെക്കൂട്ടുക.

7. ഓൺലൈൻ ഷോപ്പിംഗ് ഉപയോഗപ്പെടുത്തുക ചെറിയ സാധനങ്ങൾ (ഉദാഹരണത്തിന്: ഹെയർ ആക്സസറീസ്, ബാഗുകൾ, ചില സൗന്ദര്യ വർദ്ധക വസ്തുക്കൾ) വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് ഓൺലൈനായി വാങ്ങുന്നത് കടകൾ കയറിയിറങ്ങുന്ന സമയം ലാഭിക്കാൻ സഹായിക്കും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഷോപ്പിംഗിനിടയിൽ ധാരാളം വെള്ളം കുടിക്കാനും കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ക്ഷീണം തോന്നിയാൽ സെലക്ഷൻ മോശമാകാൻ സാധ്യതയുണ്ട്. ഓരോ ദിവസത്തെ പർച്ചേസിംഗ് കഴിഞ്ഞും വാങ്ങിയവയുടെ ലിസ്റ്റ് ടിക്ക് ചെയ്യുക, ഇത് വലിയൊരു ആശ്വാസം നൽകും. ചുരുക്കത്തിൽ, കൃത്യമായ പ്ലാനിംഗും മുൻഗണനകൾ നിശ്ചയിച്ചുള്ള നീക്കങ്ങളും ഉണ്ടെങ്കിൽ വിവാഹ പർച്ചേസിംഗ് വലിയൊരു ഭാരമില്ലാതെ പൂർത്തിയാക്കാൻ സാധിക്കും.

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies