'കോണ്‍ഗ്രസ് ഒരു പരാദ സസ്യം'; പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയായി മാറി; പരിഹസിച്ച് നരേന്ദ്ര മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കോണ്‍ഗ്രസ് ഒരു പരാദ സസ്യം’; പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയായി മാറി; പരിഹസിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 09:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സ്വന്തമായി നിലനില്‍പ്പില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ചു കഴിയുന്ന ‘പരാദ സസ്യമായി’ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ പ്രാദേശിക കക്ഷികളെ പ്രേരിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സ്ത്രീശക്തിയെ തകര്‍ക്കാനാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി തങ്ങള്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ ലഭിച്ച ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ബില്ലിലൂടെ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിന് പകരം അധികാരം പിടിക്കാനുള്ള ചതിപ്രയോഗങ്ങളാണ് അവര്‍ നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തരാകുന്നത് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അവരെ മുന്‍നിര്‍ത്തി ഭരണഘടനാ ഭേദഗതിയെ എതിര്‍പ്പിക്കുന്നത് ആ പാര്‍ട്ടികളുടെ രാഷ്‌ട്രീയ ഭാവി തകര്‍ക്കാനാണ്. കോണ്‍ഗ്രസ് ഒരുക്കുന്ന ഈ കെണി തിരിച്ചറിയാന്‍ പ്രാദേശിക കക്ഷികള്‍ തയ്യാറാകണം.

രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും അപ്രസക്തമായ കോണ്‍ഗ്രസ്, മറ്റുള്ളവരുടെ ചുമലിലേറി രാഷ്‌ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഭാരതത്തിന്റെ പെണ്‍കരുത്തിനെ തളര്‍ത്താനുള്ള ഈ നീക്കം വിജയിക്കില്ല. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരെ പ്രതിഷേധം ഇരമ്പുകയാണ്. ബിജെപി പ്രവര്‍ത്തകരും വിവിധ വനിതാ സംഘടനകളും തെരുവിലിറങ്ങി. ‘സ്ത്രീകളുടെ അവകാശങ്ങള്‍ തുരങ്കം വെച്ചവര്‍ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബാലറ്റിലൂടെ ഭാരതത്തിലെ പെണ്‍കരുത്ത് മറുപടി നല്‍കും.

സ്ത്രീവിരുദ്ധമായ ഈ രാഷ്‌ട്രീയ ഗൂഢാലോചന രാജ്യം മാപ്പുനല്‍കില്ല.’ – നരേന്ദ്ര മോദി. സ്ത്രീശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്ന ശക്തികളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വികസന കുതിപ്പില്‍ സ്ത്രീകളെ മുന്‍നിരയിലെത്തിക്കാനുള്ള തന്റെ ദൗത്യം തുടരുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പരാജയപ്പെട്ട ബില്ലിനെച്ചൊല്ലി രാഷ്‌ട്രീയ പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

Tags: Narendra Modiagainst congress
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies