ആകാശത്തെ 'സെല്‍ഫി മോഹം' വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പിഴച്ചത് പൈലറ്റിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകാശത്തെ ‘സെല്‍ഫി മോഹം’ വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പിഴച്ചത് പൈലറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 03:30 pm IST
Facebook
Twitter
WhatsAppTelegram

സോള്‍: ആകാശത്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പൈലറ്റുമാരുടെ അമിത താല്പര്യം രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും കാരണമായതായി റിപ്പോര്‍ട്ട്. 2021-ല്‍ നടന്ന ഈ അപകടത്തിന്റെ അന്വേഷണ വിവരങ്ങള്‍ സോള്‍ ഓഡിറ്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ബോര്‍ഡാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അറ്റാക്ക് മിഷന്റെ ഭാഗമായി പറന്ന രണ്ട് എഫ്-15കെ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള തന്റെ അവസാന യാത്ര അവിസ്മരണീയമാക്കാന്‍ ഒരു പൈലറ്റ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് വിനയായത്.

വിമാനം പറത്തുന്നതിനിടെ പൈലറ്റ് തന്റെ സ്വകാര്യ ഫോണെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.
ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട മുന്നിലെ വിമാനത്തിലെ പൈലറ്റ്, തന്റെ സഹപ്രവര്‍ത്തകനോട് പിന്നിലെ വിമാനത്തിന്റെ വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടു. ക്യാമറയില്‍ ദൃശ്യങ്ങള്‍ നന്നായി പതിയാനായി വിമാനം പെട്ടെന്ന് വെട്ടിച്ചു മാറ്റുന്നതിനിടയില്‍ രണ്ട് വിമാനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വിമാനങ്ങള്‍ക്ക് കനത്ത കേടുപാടുകള്‍ സംഭവിച്ചു. അപകടത്തിന് കാരണക്കാരനായ പൈലറ്റ് നിലവില്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച് സ്വകാര്യ വിമാനക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

വിമാനം നന്നാക്കാന്‍ ചെലവായ തുകയുടെ ഒരു ഭാഗമായ 88 ദശലക്ഷം വോണ്‍ ഇയാള്‍ പിഴയായി നല്‍കണമെന്ന് ബോര്‍ഡ് വിധിച്ചു. പൈലറ്റുമാര്‍ ആകാശത്ത് വെച്ച് സ്വകാര്യ ഫോണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതില്‍ വ്യോമസേനയ്‌ക്ക് വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്നത്തെ കാലത്ത് പൈലറ്റുമാര്‍ക്കിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ഒരു വിനോദമായി മാറിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പൈലറ്റിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഈ കര്‍ശന നടപടി.

Tags: fight jetsouth koreacollision
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies