മാലദ്വീപ് ഹണിമൂണിന് ഏറ്റവും അനുയോജ്യമായ ലോകോത്തര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. അവിടുത്തെ സ്ഫടികം പോലെ തെളിഞ്ഞ കടൽവെള്ളവും, സ്വകാര്യതയും, മനോഹരമായ താമസസൗകര്യങ്ങളും ദമ്പതികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം നൽകും. ഓരോ ആഡംബര റിസോർട്ടും സാധാരണയായി ഓരോ പ്രത്യേക ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ദമ്പതികൾക്ക് മികച്ച സ്വകാര്യത ഉറപ്പുനൽകുന്നു.
മാലദ്വീപിൽ ഹണിമൂണിന് പോകണ്ടേ ? വരൂ കൂടുതലറിയാം
1. സന്ദർശിക്കാൻ പറ്റിയ സമയം: മാലിദ്വീപിലെ കാലാവസ്ഥ പ്രധാനമായും രണ്ട് തരത്തിലാണ്. മികച്ച സമയം നവംബർ മുതൽ ഏപ്രിൽ വരെയാണ്. ഈ സമയത്ത് ആകാശം തെളിഞ്ഞതും കടൽ ശാന്തവുമായിരിക്കും. ഹണിമൂണിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇവിടെ മഴക്കാലം മെയ് മുതൽ ഒക്ടോബർ വരെയാണ് ഇടയ്‌ക്കിടെ മഴ പെയ്യാൻ സാധ്യത ഉളളതിനാൽ ഈ സമയത്ത് റിസോർട്ട് നിരക്കുകൾ ഗണ്യമായി കുറവായിരിക്കും.
2. മാലദ്വീപിൽ പ്രധാനമായും രണ്ട് തരത്തിലുള്ള താമസസൗകര്യങ്ങളാണുള്ളത് ഓരോ ദ്വീപിലും ഓരോ പ്രൈവറ്റ് റിസോർട്ടുകൾ എന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത്. കടലിനു മുകളിലുള്ള വാട്ടർ വില്ലകൾ ആണ് ഹണിമൂൺ യാത്രക്കാരുടെ പ്രധാന ആകർഷണം.ബജറ്റ് യാത്രക്കാർക്ക് മാഫുഷി പോലുള്ള ലോക്കൽ ഐലൻഡ് ഗസ്റ്റ് ഹൗസുകൾ തിരഞ്ഞെടുക്കാം. ഇവിടെ താമസം താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാണ്
3. വിസ നടപടികൾ : ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാലദ്വീപ് ഓൺ അറൈവൽ വിസ സൗജന്യമായി നൽകുന്നു. അതിനാൽ മുൻകൂട്ടി വിസ എടുക്കേണ്ട ആവശ്യമില്ല. കാലാവധിയുള്ള പാസ്‌പോർട്ടും, റിട്ടേൺ ടിക്കറ്റും, താമസിക്കുന്ന സ്ഥലത്തിന്റെ രേഖകളും കൈവശം വെച്ചാൽ മതി.
4. ഹണിമൂൺ ആക്റ്റിവിറ്റികൾ: സ്നോർക്കലിംഗ് & സ്കൂബ ഡൈവിംഗ് പവിഴപ്പുറ്റുകളും കടൽ ജീവികളെയും അടുത്തറിയാം. സൺസെറ്റ് ക്രൂയിസ്സിലൂടെ വൈകുന്നേരം ബോട്ടിൽ കടലിലൂടെയുള്ള യാത്രയും ഡോൾഫിനുകളെ കാണാനുള്ള അവസരവും ലഭിക്കും. കൂടാതെ കടൽതീരത്ത് നക്ഷത്രങ്ങൾക്കു താഴെ പ്രണയാതുരമായ കാൻഡിൽ ലൈറ്റ് ഡിന്നർ. സാൻഡ് ബാങ്ക് പിക്നികിലൂടെ കടലിനു നടുവിൽ ഉയർന്നുനിൽക്കുന്ന ചെറിയ മണൽതിട്ടയിൽ കുറച്ചുസമയം ചിലവഴിക്കാം.
5. ബജറ്റ് യാത്ര: ലോക്കൽ ഐലൻഡിൽ താമസം ഉൾപ്പെടെ ഒരാൾക്ക് ഏകദേശം 50,000 – 80,000 രൂപയാകും ലക്ഷ്വറി യാത്രയാണെങ്കിൽ ഒരാൾക്ക് 1.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്. കടൽ വിഭവങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. മിക്ക റിസോർട്ടുകളിലും ഇന്ത്യൻ, കോണ്ടിനെന്റൽ ഭക്ഷണങ്ങൾ ലഭ്യമാണ്. ലോക്കൽ ഐലൻഡുകളിൽ പോയാൽ മാലദ്വീപിന്റെ തനത് വിഭവമായ ‘മസ് ഹുനി [ട്യൂണ മത്സ്യം ചേർത്ത വിഭവം] പരീക്ഷിക്കാവുന്നതാണ്. മാലിദ്വീപ് റൂഫിയ ആണ് ഔദ്യോഗിക കറൻസി. എന്നാൽ റിസോർട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും യുഎസ് ഡോളർ വ്യാപകമായി സ്വീകരിക്കും. റിസോർട്ടുകളിൽ നിയന്ത്രണങ്ങളില്ലെങ്കിലും, ലോക്കൽ ഐലൻഡുകൾ സന്ദർശിക്കുമ്പോൾ അവിടുത്തെ സംസ്കാരം മാനിച്ച് മാന്യമായ വസ്ത്രധാരണം ശ്രദ്ധിക്കണം.















