തൃശ്ശൂര്‍ പൂരം: കൊല്ലത്തുനിന്ന് സ്‌പെഷ്യല്‍ മെമു സര്‍വീസ്; പൂരപ്രേമികള്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ തീരുമാനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശ്ശൂര്‍ പൂരം: കൊല്ലത്തുനിന്ന് സ്‌പെഷ്യല്‍ മെമു സര്‍വീസ്; പൂരപ്രേമികള്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 09:36 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് കൊല്ലം – തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് അടിയന്തരമായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. പൂരപ്രേമികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയെടുത്ത റെയില്‍വേ മന്ത്രാലയത്തിന് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു.

ഏപ്രില്‍ 26 ഞായറാഴ്ചയാണ് പൂരത്തിനായുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പന്ത്രണ്ട് കോച്ചുകളുള്ള അണ്‍റിസര്‍വ്ഡ് മെമു റാക്കുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. കൊല്ലം – തൃശ്ശൂര്‍ സ്‌പെഷ്യല്‍ (06187) ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 08:20-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 01:30-ന് തൃശ്ശൂരിലെത്തും. തൃശ്ശൂര്‍ – കൊല്ലം സ്‌പെഷ്യല്‍ (06188) ഞായറാഴ്ച രാത്രി 09:30-ന് തൃശ്ശൂരില്‍ നിന്ന് തിരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 02:30-ന് കൊല്ലത്ത് എത്തും.

പൂരത്തിന് എത്തുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം നോര്‍ത്ത്, ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങി കൊല്ലത്തിനും തൃശ്ശൂരിനുമിടയിലുള്ള 28-ഓളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നതാണ്. പൂരദിവസം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിതമായി മടങ്ങാനും ഈ സ്‌പെഷ്യല്‍ സര്‍വീസ് വലിയ സഹായമാകും.

Tags: Kollamthrissur pooramspecial train
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies