കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു .വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്
കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ കണ്ണൂരിലേക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.















