സൂര്യാസ്തമയവും ചന്ദ്രോദയവും ഒരേ സമയം; കന്യാകുമാരിയിൽ മേയ് ഒന്ന് വെള്ളിയാഴ്ച അദ്‌ഭുതക്കാഴ്ച; ചിത്രാപൗർണ്ണമിയിലെ മഹാതിശയം ദർശിക്കാൻ കാത്തിരിക്കുന്നത് പതിനായിരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യാസ്തമയവും ചന്ദ്രോദയവും ഒരേ സമയം; കന്യാകുമാരിയിൽ മേയ് ഒന്ന് വെള്ളിയാഴ്ച അദ്‌ഭുതക്കാഴ്ച; ചിത്രാപൗർണ്ണമിയിലെ മഹാതിശയം ദർശിക്കാൻ കാത്തിരിക്കുന്നത് പതിനായിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 03:05 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: ഒരേസമയം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ് കന്യാകുമാരി. സാധാരണ ചിത്രാ പൗർണമി ദിനത്തിലാണ് ഈ മഹാതിശയം നടക്കുക.പടിഞ്ഞാറ് അറബിക്കടലിൽ അറബിക്കടലിൽ സൂര്യൻ ഒരു പന്തിന്റെ ആകൃതിയിൽ അസ്തമിക്കും, കിഴക്ക് ബംഗാൾ ഉൾക്കടലിൽ ഒരു വൃത്താകൃതിയിൽ ചന്ദ്രൻ ദൃശ്യമാകും.

എല്ലാ വർഷവും ചിത്തിരമാസത്തിലെ പൗർണമി നാളിലാണ് ചിത്ര പൗർണമി ആഘോഷം. ഈ വർഷത്തെ ചിത്രാ പൗർണമി ഉത്സവം നാളെ (മെയ് ഒന്ന് വെള്ളിയാഴ്ച) ആഘോഷിക്കുന്നു.

മെയ് ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഈ അപൂർവ്വ ദർശനം ഉണ്ടാകുക. വൈകുന്നേരത്തോടെ കന്യാകുമാരി കടലിൽ സൂര്യൻ മഞ്ഞ നിറമുള്ള പന്തുപോലെ അസ്തമിക്കുമ്പോൾ കിഴക്ക് കടലും ആകാശവും കൂടിച്ചേരുന്ന സ്ഥലത്തിന് മുകളിൽ അഗ്നിഗോളം പോലെ ചന്ദ്രൻ ഉദിക്കും എന്നാണ് പ്രദേശവാസികൾ പറയുന്നത്. കിഴക്ക് ചന്ദ്രൻ ഉദിക്കുന്ന നേരത്ത് കടലിനു മുകളിലുള്ള ആകാശം പ്രകാശത്താൽ തിളങ്ങുകയും ചെയ്യുമത്രേ .

ആ സമയത്ത് കന്യാകുമാരിയിലെ മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമതീരത്ത് നിന്നാലാണ് ഈ അപൂർവ കാഴ്ച കാണാൻ കഴിയുക. ഇതുകൂടാതെ പഴത്തോട്ടത്തിനോട് ചേർന്നുള്ള മുരുഗൻകുന്നം മുതൽ കന്യാകുമാരി വരെ സാമാന്യ രീതിയിൽ ഈ കാഴ്ച ആസ്വദിക്കാം. ത്രിവേണി സംഗമം കൂടാതെ, സൺസെറ്റ് പോയിൻ്റ്, ബീച്ച് ഏരിയ എന്നിവിടങ്ങളിലും ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇത് കാണാൻ എല്ലാ വർഷവും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ത്രിവേണീസംഗമസ്ഥാനത്ത് വൈകിട്ട് ആറ് മണിയോടെ തടിച്ചുകൂടുന്നത്. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ നിന്ന് കന്യാകുമാരിയിലേക്ക് നിരവധി പ്രത്യേക ബസുകൾ ഓടുന്നുണ്ട്. ശക്തമായ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

എന്നാൽ ആകാശം മേഘാവൃതമായതിനാൽ കഴിഞ്ഞ ചില മുൻ വർഷങ്ങളിൽ സൂര്യാസ്തമയ കാഴ്ച വ്യക്തമായില്ല. ഇതിൽ സഞ്ചാരികൾ ഏറെ നിരാശരായിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽചന്ദ്രോദയ ദൃശ്യം ആദ്യം വ്യക്തമല്ലെങ്കിലും രാത്രി 7 മണിക്ക് ശേഷം വളരെ വ്യക്തമായി ചന്ദ്ര ദർശനം സാധ്യമായിരുന്നതായി പ്രാദേശികപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാരാളം വിനോദസഞ്ചാരികൾ ഇത് ആസ്വദിക്കുകയും ചെയ്തു.

ചിത്രാ പൗർണമിയോട് അനുബന്ധിച്ച് കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ അഭിഷേകം വിശേഷപൂജകളും മറ്റും നടക്കും. കൂടാതെ, അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കന്യാകുമാരി ദേവിക്ക് സമ്മാനിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വജ്ര കിരീടം ചിത്ര പൗർണമിയോട് അനുബന്ധിച്ച് അണിയിക്കുകയും അലങ്കാര ദീപാരാധനയും നടത്തുകയും ചെയ്യുന്നു. ചിത്രാപൗർണമിയോട് അനുബന്ധിച്ച് കന്യാകുമാരിയിൽ ആയിരക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും തടിച്ചുകൂടുന്നതിനാൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Tags: kanyakumariFEATURED2SunriseSunset
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies