അമിത ആത്മവിശ്വാസം വിനയായി: രാജവെമ്പാലയെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു; വീഡിയോ വൈറല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത ആത്മവിശ്വാസം വിനയായി: രാജവെമ്പാലയെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പുപിടുത്തക്കാരന്‍ മരിച്ചു; വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 09:28 am IST
Facebook
Twitter
WhatsAppTelegram

മുന്‍കരുതലുകളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തത് എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാം എന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്നും പാമ്പിനെ പിടികൂടാനെത്തിയ പാമ്പുപിടുത്തക്കാരനാണ്, സുരക്ഷാ രീതികള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഒരു കെട്ടിടത്തിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടാനാണ് പ്രാദേശിക പാമ്പുപിടുത്തക്കാരനായ ഇയാള്‍ എത്തിയത്. പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്നത് കാണാന്‍ വലിയൊരു ജനക്കൂട്ടവും അവിടെ തടിച്ചുകൂടിയിരുന്നു.

ആദ്യഘട്ടത്തില്‍ പാമ്പിനെ വിദഗ്‌ദ്ധമായി പുറത്തെത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. എന്നാല്‍, പാമ്പിനെ ഉടന്‍ തന്നെ സുരക്ഷിതമായ ഒരു സഞ്ചിയിലോ പാത്രത്തിലോ മാറ്റുന്നതിന് പകരം അയാള്‍ അതിനെ നിലത്തിട്ടു. അവിടെ വെച്ച് പാമ്പിനെ പ്രകോപിപ്പിക്കുകയും തലയില്‍ തട്ടി കളിക്കാനും ഇയാള്‍ ശ്രമിച്ചു. ഇതിനിടെ പാമ്പ് ഇയാളുടെ കാലില്‍ കടിച്ചു. രാജവെമ്പാല കടിച്ചിട്ടും ഭയപ്പെടാതെ, ‘ഹാ, എങ്കില്‍ കടിച്ചോ’ എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ആദ്യത്തെ കടിയേറ്റതിന് ശേഷവും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല. ജനക്കൂട്ടത്തിന് മുന്നില്‍ പാമ്പിനെ വെച്ച് അഭ്യാസപ്രകടനങ്ങള്‍ തുടരുകയായിരുന്നു. പാമ്പ് വീണ്ടും ഇയാളുടെ വിരലില്‍ കടിച്ചു. മുറിവ് ക്യാമറയ്‌ക്ക് മുന്നില്‍ കാണിച്ച ശേഷം, വിഷം കളയാന്‍ എന്ന രീതിയില്‍ വിരലിലെ രക്തം ഇയാള്‍ വായ കൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിച്ചു. പാമ്പ് കടിയേറ്റാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഇത്തരം പ്രവൃത്തികള്‍ വിഷം ശരീരത്തില്‍ വേഗത്തില്‍ പടരാന്‍ കാരണമാകുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

The man who came to catch the snake paid a heavy price for playing with it, a painful de**ath in a live video within 3 minutes! pic.twitter.com/usGR3Xx3MI

— Ghar Ke Kalesh (@gharkekalesh) May 1, 2026

പിന്നീട് ഒരു ചെറിയ പാത്രത്തില്‍ പാമ്പിനെ അടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിഷം ശരീരത്തില്‍ ആഴത്തില്‍ പടര്‍ന്നിരുന്നു. ഇയാളുടെ നില പെട്ടെന്ന് വഷളാകുകയും കുഴഞ്ഞുവീഴുകയും ചെയ്തു. അമിത ആത്മവിശ്വാസത്തോടെ പാമ്പിനെ കൈകാര്യം ചെയ്തത് ഒടുവില്‍ മരണത്തില്‍ കലാശിച്ചു. പാമ്പിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. വന്യജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെയും, അവയെ നിസ്സാരമായി കാണുന്നതിലെ അപകടത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഈ വീഡിയോ മാറിക്കഴിഞ്ഞു.

Tags: snake bitediedSnake catcherwhile catching
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies