"മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കാം"; വിടവാങ്ങിയ നടൻ സന്തോഷ് നായരുടെ വാക്കുകൾ വീണ്ടും നോവാകുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കാം”; വിടവാങ്ങിയ നടൻ സന്തോഷ് നായരുടെ വാക്കുകൾ വീണ്ടും നോവാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 05:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വാഹനാപകടത്തിൽ അന്തരിച്ച നടൻ സന്തോഷ് നായരുടെ വിയോഗം സിനിമാ ലോകത്തെ കണ്ണീരിലാഴ്‌ത്തുമ്പോൾ, ജീവിതത്തെയും മരണത്തെയും കുറിച്ച് അദ്ദേഹം പുലർത്തിയിരുന്ന പക്വതയാർന്ന കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും മരണത്തെ ഭയമില്ലാത്ത അദ്ദേഹത്തിന്റെ മനക്കരുത്തുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഉടനീളം നിഴലിച്ചിരുന്നത്.

സിനിമയിലെ സാഹസിക രംഗങ്ങൾക്കിടയിൽ അപകടമുണ്ടാകുമോ എന്ന ചോദ്യത്തിന് വളരെ ദാർശനികമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. “നമ്മുടെ സമയം അവസാനിക്കണമെങ്കിൽ അത് വീടിനുള്ളിൽ ഇരുന്നാലും സംഭവിക്കാം. ഒരു ഫാൻ തലയിൽ വീണാൽ മതിയാകും. അപ്പോൾ പിന്നെ ഒരു ഇഷ്ടപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മരണം സംഭവിക്കുന്നതിൽ എന്താണ് പ്രശ്നം?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് എവിടെ വെച്ചും സംഭവിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്. തന്റെ കരിയറിലെ കഠിനമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വാചാലനായി 1983-ൽ ‘ഓമനിക്കാൻ ഓർമ്മ വയ്‌ക്കാൻ’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ആ പരിക്ക് വർഷങ്ങളോളം ശരീരത്തിൽ അവശേഷിച്ചിട്ടും സിനിമയോടുള്ള താല്പര്യം കൊണ്ട് അതൊന്നും കാര്യമാക്കാതെ അദ്ദേഹം അഭിനയരംഗത്ത് തുടരുകയായിരുന്നു.

‘സൈന്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, കയ്യിൽ തോക്കുമായി മറ്റൊരാളെയും വഹിച്ച് വെള്ളത്തിലേക്ക് ചാടാൻ സംവിധായകൻ ജോഷി ആവശ്യപ്പെട്ടപ്പോൾ ഒട്ടും മടിക്കാതെ ‘ചെയ്യാം’ എന്ന് മറുപടി നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. മറ്റൊരാൾ ഒരു സഹായം ചോദിച്ചാൽ ‘ഇല്ല’ എന്ന് പറയാത്ത സ്വഭാവമായിരുന്നു സന്തോഷ് നായരുടേത്.

സിനിമയിലെ വെല്ലുവിളികൾ നിറഞ്ഞ സീനുകൾ ഏറ്റെടുക്കുമ്പോഴും ഇതേ മനോഭാവമാണ് അദ്ദേഹം പുലർത്തിയിരുന്നത്. സിനിമയിലേക്കുള്ള തന്റെ സജീവമായ തിരിച്ചുവരവിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കെയാണ് വിധി അപ്രതീക്ഷിതമായി ആ ജീവിതത്തിന് വിരാമമിട്ടത്. അപകടത്തെയും മരണത്തെയും പുഞ്ചിരിയോടെ നേരിടാൻ പഠിച്ച ആ കലാകാരന്റെ വാക്കുകൾ, അദ്ദേഹത്തിന്റെ വിയോഗവാർത്തയ്‌ക്കിടയിൽ ആരാധകർക്ക് വിങ്ങുന്ന ഓർമ്മയായി മാറുകയാണ്.

Tags: DeathactorSanthosh Nair
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies