'മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ്, അരൂപ് ബിശ്വാസ് നിരന്തരം അപമാനിച്ചു'; തൃണമൂലിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ്, അരൂപ് ബിശ്വാസ് നിരന്തരം അപമാനിച്ചു’; തൃണമൂലിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 11:11 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരി.

തനിക്ക് ലഭിച്ച മന്ത്രിസ്ഥാനം വെറുമൊരു ‘ലോലിപോപ്പ്’ മാത്രമായിരുന്നുവെന്നും പ്രവർത്തനസ്വാതന്ത്ര്യം തടയപ്പെട്ടുവെന്നും ആരോപിച്ചാണ് തിവാരി പാർട്ടി വിട്ടത്. ബംഗാളിലെ കായികരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് താൻ രാഷ്‌ട്രീയത്തിൽ വന്നതെന്ന് തിവാരി പറഞ്ഞു. എന്നാൽ മന്ത്രിയായ തനിക്ക് ചായയും ബിസ്കറ്റും കഴിച്ചിരിക്കുക എന്നതിനപ്പുറം യാതൊരു അധികാരവും നൽകിയിരുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സീനിയർ മന്ത്രി അരൂപ് ബിശ്വാസിനെതിരെയാണ് തിവാരിയുടെ പ്രധാന ആരോപണം. “എനിക്ക് തന്ന മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ് മാത്രമായിരുന്നു. അരൂപ് ബിശ്വാസ് എന്നെ ഒരു പ്രവർത്തനവും നടത്താൻ അനുവദിച്ചില്ല. ഓരോ ഘട്ടത്തിലും എന്നെ തടസ്സപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു അദ്ദേഹം.” – മനോജ് തിവാരി ആരോപിച്ചു.

2025-ൽ ഫുട്‌ബോൾ താരം ലയണൽ മെസ്സി കൊൽക്കത്ത സന്ദർശിച്ചപ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളിലും തിവാരി രൂക്ഷമായി പ്രതികരിച്ചു. സംഘാടനത്തിലെ പിഴവ് മൂലം മെസ്സി പെട്ടെന്ന് മടങ്ങിയത് സംസ്ഥാനത്തിന് നാണക്കേടായെന്നും, ആ പരിപാടി താൻ ബോധപൂർവ്വം ബഹിഷ്‌കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് പോലും തന്നെ കൃത്യമായി ക്ഷണിച്ചില്ലെന്നും മെസ്സിയെ കാണാനുള്ള ആരാധകരുടെ അവസരം അരൂപ് ബിശ്വാസ് കാരണം നഷ്ടമായെന്നും തിവാരി ആരോപിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായാണ് പാർട്ടി തന്നെ ഉപയോഗിച്ചതെന്ന് തിവാരി കുറ്റപ്പെടുത്തി. അഞ്ച് വർഷത്തെ രാഷ്‌ട്രീയ ജീവിതം വലിയ നിരാശയാണ് നൽകിയത്. സംസ്ഥാനത്തെ മോശം കായിക നയം കാരണം പ്രതിഭകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. അഞ്ച് വർഷത്തെ തന്റെ രാഷ്‌ട്രീയ ജീവിതം തികഞ്ഞ നിരാശയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മന്ത്രിമാർക്കിടയിലെ ഭിന്നത പരസ്യമായത് തൃണമൂൽ കോൺഗ്രസിനുള്ളിലെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര കലഹങ്ങൾ പുറത്തുവരുന്നതിന്റെ സൂചനയായാണ് തിവാരിയുടെ ഈ തുറന്നുപറച്ചിൽ വിലയിരുത്തപ്പെടുന്നത്.

Tags: TMCManoj thivari
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies