'മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല'; ഗ്രൂപ്പ് പോരില്‍ മറുപടിയുമായി കെ. മുരളീധരന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല’; ഗ്രൂപ്പ് പോരില്‍ മറുപടിയുമായി കെ. മുരളീധരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 04:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസില്‍ പുകയുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. റോഡരികില്‍ സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളുടെ വലിപ്പം നോക്കിയല്ല പാര്‍ട്ടി മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫ്‌ലക്‌സ് രാഷ്‌ട്രീയത്തിലൂടെ ആര്‍ക്കും മുഖ്യമന്ത്രിയാകാമെന്ന് മോഹിക്കേണ്ടെന്നും നേതാക്കളുടെ പേര് പറഞ്ഞ് നടക്കുന്ന തര്‍ക്കങ്ങള്‍ ജനങ്ങള്‍ കണ്ട് ആസ്വദിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനായി വിവിധ നേതാക്കളുടെ പേരില്‍ നടക്കുന്ന ഫ്‌ലക്‌സ് യുദ്ധങ്ങളെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അര്‍ഹമായ പരിഗണന ലഭിക്കേണ്ടത്. അല്ലാതെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെച്ച് സ്വാധീനം ചെലുത്താമെന്ന് ആരും കരുതേണ്ട,’ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മനസ്സില്‍ കാണുന്ന ഒരു വ്യക്തിയുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു. ‘ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ച ശേഷം മാത്രമേ എന്റെ താല്പര്യം ഞാന്‍ പറയൂ. എന്റെ മനസ്സിലുള്ള ആള്‍ തന്നെ മുഖ്യമന്ത്രിയായാല്‍ സന്തോഷം. ഇനി അതല്ല, മറ്റൊരാളെയാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ പോലും അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്,’ അദ്ദേഹം നയം വ്യക്തമാക്കി.

കോണ്‍ഗ്രസിനുള്ളിലെ ചര്‍ച്ചകളെയും മത്സരങ്ങളെയും നെഗറ്റീവ് ആയി കാണേണ്ടതില്ലെന്നാണ് മുരളീധരന്റെ പക്ഷം. ഇത്തരം മത്സരങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ സഹായിക്കും. വിഭാഗീയത ഒഴിവാക്കി നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നും അനാവശ്യ വാക്‌പോരുകള്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനവികാരം കൂടി കണക്കിലെടുത്തായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക എന്ന് വ്യക്തമാക്കിയ മുരളീധരന്‍, പാര്‍ട്ടിയുടെ ഐക്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ആഹ്വാനം ചെയ്തു.

Tags: CongressCMkeralaK Muraleedaran
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies