കോതമംഗലത്ത് പുഴയില്‍ വീണ് മൂന്ന് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒഴുക്കില്‍പ്പെട്ടത് ഒമ്പതംഗ സംഘം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോതമംഗലത്ത് പുഴയില്‍ വീണ് മൂന്ന് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഒഴുക്കില്‍പ്പെട്ടത് ഒമ്പതംഗ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 05:43 pm IST
Facebook
Twitter
WhatsAppTelegram

കോതമംഗലം: വിനോദയാത്രയ്‌ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കോതമംഗലം ബസേലിയസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ബിയോണ്‍ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുല്‍ (കോട്ടയം) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

ഒമ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് കുട്ടമ്പുഴ ഭാഗത്ത് പുഴയില്‍ കുളിക്കാനായി എത്തിയത്. ഇതിനിടെ മൂന്ന് പേര്‍ പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

പുഴയിലെ ഒഴുക്കും അപകടസാധ്യതയും കണക്കിലെടുത്ത് അധികൃതര്‍ പ്രദേശത്ത് നേരത്തെ തന്നെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ പലപ്പോഴും ഇത്തരം നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി പ്രതികരിച്ചു. മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags: kothamangalamdrown to deaththree college students
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies