മെഡിസെപ് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കണം: എൻ. ജി. ഒ. സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിസെപ് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കണം: എൻ. ജി. ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2026, 06:23 pm IST
FacebookTwitterWhatsAppTelegram

കോന്നി: സർക്കാർ ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്‌ക്കായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ മതിയായ ചികിത്സയും, അർഹമായ പരിരക്ഷയും ലഭിക്കാതെ ജീവനക്കാർ ഏറെ ദുരിതം അനുഭവിക്കുന്നതിനാൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. അശ്വതി ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രിമിയം തുക പിടിച്ചെടുത്ത് ഇൻഷൂറൻസ് കമ്പനിയ്‌ക്ക് കൈമാറിയത് സർക്കാരാണ്. എന്നാൽ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിൽ വേണ്ടത്ര ഇടപെടലുകൾ നടത്താതെ ജീവനക്കാരെ അവഗണിക്കുകയായിരുന്നു. അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കുകയും, അവകാശങ്ങൾ നിഷേധിക്കുകയും ചെയ്‌ത ഇടതുമുന്നണി സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുക്കുകയും, പ്രയാസങ്ങൾ പരിഹരിക്കുകയും ചെയ്ത് സംതൃപ്തമായ സിവിൽ സർവീസ് യഥാർഥ്യമാക്കി പൊതുജന സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് പുതിയ സർക്കാരിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

കോന്നി മഠത്തിൽകാവ് ദുർഗ്ഗ ഓഡിറ്റോറിയത്തിൽ നടന്ന കേരള എൻ ജി ഒ സംഘ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ്‌ എൻ. ജി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡൻ്റ് കെ.ജി അനിൽ കുമാർ, പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി എൻ കണ്ണൻ, അമൃത ഗോശാല ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അജയകുമാർ വല്യുഴത്തിൽ, കെ എസ് ടി എംപ്ലോയിസ് സംഘ് സംസ്ഥാന സമിതി അംഗം പി ബിനീഷ്, എൻ ജി ഒ സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി എം രാജേഷ്, ജില്ലാ ട്രഷറാർ പി ആർ രമേശ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന വനിതാ സമ്മേളനത്തിൽ സംസ്ഥാന വനിതാ വിഭാഗം കൺവീനർ സിന്ധുമോൾ പി. സി. അധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് സർവീസ് പ്രൊവൈഡർ അഡ്വ. കാവ്യസതീഷ് ഉദ്ഘാടനം ചെയ്തു.കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സമാപന പ്രസംഗം നടത്തി. പുതിയ ഭാരവാഹികൾ : എൻ.ജി. ഹരീന്ദ്രൻ (പ്രസിഡൻ്റ്) എം. രാജേഷ് (ജില്ലാ സെക്രട്ടറി) പി. ആർ. രമേശ് (ട്രഷറർ) പ്രദീപ് ബി പിള്ള, പി പ്രിയേഷ്, ആർ. ആരതി, എൻ. രതീഷ് (വൈസ് പ്രസിഡൻ്റ്) എസ്.ഷാജി, വിനോജ് ജി. നായർ,എസ്. പ്രദീപ് കുമാർ, ആർ. കൃഷ്ണ കുമാർ, വി.എസ് രാജേഷ് (ജോയിൻ്റ് സെക്രട്ടറി), പി. എം. സന്ധ്യ (വനിതാ വിഭാഗം ജില്ലാ കൺവീനർ),എസ്. സ്മിതാമോൾ (ജോയിൻ്റ് കൺവീനർ)

Tags: Kerala NGO Sang
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies