തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസുകാരനെ പോലീസുകാരൻ കുത്തി പരിക്കേൽപ്പിച്ചു. മ്യൂസിയം പോലീസ് സ്റ്റേഷനിലെ CPO ക്കാണ് കുത്തേറ്റത്. തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വർട്ടേഴ്‌സിലാണ് സംഭവം.
പൊലീസ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഭാര്യയുമായി വഴക്കിടുകയും ആക്രമിക്കുകയും ചെയ്തു.
പൊലീസ് കണ്ട്രോള്‍ റൂമില്‍ യുവതി വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ സി പി ഒയെ ആണ് എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുത്തിയത്.
മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്. AR ക്യാമ്പിലെ പോലീസുകാരൻ അനീഷാണ് കുത്തിയത്. അനീഷിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ പോലീസുകാരന് ഗുരുതര പരിക്കില്ലെന്ന് വിവരം. ഇയാളുടെ ചെവിക്കാണ് കുത്തേറ്റത്.















