പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്; ദീര്‍ഘദൂര റോക്കറ്റ് സംവിധാനം 'സൂര്യാസ്ത്ര' വിജയകരമായി പരീക്ഷിച്ച് സ്വകാര്യ കമ്പനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് വന്‍ കുതിപ്പ്; ദീര്‍ഘദൂര റോക്കറ്റ് സംവിധാനം ‘സൂര്യാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് സ്വകാര്യ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 06:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഭ്യന്തര പ്രതിരോധ ഉത്പാദന രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ഇന്ത്യ. മുന്‍നിര സ്വകാര്യ പ്രതിരോധ കമ്പനിയായ ‘നിബെ ലിമിറ്റഡ്’ വികസിപ്പിച്ചെടുത്ത അത്യാധുനിക ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് സംവിധാനമായ ‘സൂര്യാസ്ത്ര’ ഒഡീഷയിലെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി പരീക്ഷിച്ചു. സൂര്യാസ്ത്രയുടെ 150 കിലോമീറ്റര്‍, 300 കിലോമീറ്റര്‍ പരിധിയുള്ള രണ്ട് പതിപ്പുകളാണ് പരീക്ഷണ വിധേയമാക്കിയത്. രണ്ട് പതിപ്പുകളും ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ത്തു.

ലക്ഷ്യഭേദനത്തിലെ കൃത്യതയാണ് ഈ പരീക്ഷണത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. 150 കിലോമീറ്റര്‍ പരിധിയുള്ള സൂര്യാസ്ത്ര റോക്കറ്റ് ലക്ഷ്യത്തിന്റെ 1.5 മീറ്റര്‍ പരിധിക്കുള്ളിലും, 300 കിലോമീറ്റര്‍ പതിപ്പ് ലക്ഷ്യത്തിന്റെ വെറും 2 മീറ്റര്‍ ചുറ്റളവിലുമാണ് പതിച്ചത്. സൈനിക ഭാഷയില്‍ ഇതിനെ ‘സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍’ എന്നാണ് വിളിക്കുന്നത്. ഈ സംഖ്യ എത്രത്തോളം കുറയുന്നുവോ അത്രത്തോളം കൃത്യത കൂടുന്നു. ദീര്‍ഘദൂര റോക്കറ്റുകളെ സംബന്ധിച്ചിടത്തോളം ഇത്രയും കുറഞ്ഞ സിഇപി നിരക്ക് കൈവരിക്കാനായത് പ്രതിരോധ ലോകത്തെ വലിയൊരു നേട്ടമാണ്.

ശത്രുക്കളുടെ കമാന്‍ഡ് സെന്ററുകള്‍, റഡാര്‍ സ്റ്റേഷനുകള്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക് ഹബ്ബുകള്‍ എന്നിവ പോലുള്ള അതീവ സുപ്രധാനമായ ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത പൂര്‍ണ്ണമായും തദ്ദേശീയമായ ഗൈഡഡ് റോക്കറ്റ് ആര്‍ട്ടിലറി സംവിധാനമാണിത്. പരമ്പരാഗത ആര്‍ട്ടിലറി ഷെല്ലുകളില്‍ നിന്ന് വ്യത്യസ്തമായി, ലക്ഷ്യസ്ഥാനങ്ങളില്‍ നിന്ന് എത്രയകലെയാണെങ്കിലും കൃത്യമായി ചെന്നിറങ്ങാന്‍ സഹായിക്കുന്ന അത്യാധുനിക ഗൈഡന്‍സ് സാങ്കേതികവിദ്യയാണ് സൂര്യാസ്ത്രയില്‍ ഉപയോഗിച്ചിരിക്കുന്നത്.

യുദ്ധരംഗത്ത് നേരിട്ടുള്ള സൈനിക നീക്കങ്ങള്‍ക്കും പിന്തുണയ്‌ക്കുമായാണ് 150 കിലോമീറ്റര്‍ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള പതിപ്പ് ശത്രുരാജ്യത്തിന്റെ ഉള്ളറകളിലെ തന്ത്രപ്രധാന ലക്ഷ്യങ്ങളെ സ്വന്തം സൈനികരുടെ ജീവന്‍ അപകടത്തിലാക്കാതെ ദൂരെ നിന്നുതന്നെ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രാപ്തി നല്‍കുന്നതാണ്. ഈ പരീക്ഷണം കേവലം റോക്കറ്റിന്റെ കരുത്ത് തെളിയിക്കുന്നത് മാത്രമല്ല, ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചന കൂടിയാണ്.

മുന്‍പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ മിസൈല്‍ മാത്രം പ്ലാറ്റ്ഫോമുകള്‍, ഡ്രോണുകള്‍, അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്‌സ് എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് നിബെ ലിമിറ്റഡ് പോലുള്ള സ്വകാര്യ ആഭ്യന്തര കമ്പനികള്‍ കടന്നുവരുന്നത് ഇന്ത്യയുടെ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുകയും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും. പ്രതിരോധ സാങ്കേതികവിദ്യയില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ദൗത്യത്തിന് അടിവരയിടുന്നതാണ് സൂര്യാസ്ത്രയുടെ വിജയം.

ഇത്തരത്തിലുള്ള കൃത്യതയാര്‍ന്ന ആയുധങ്ങള്‍ ഭാവിയിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യയുടെ ദീര്‍ഘദൂര യുദ്ധക്കരുത്തിന്റെ പ്രധാന അവിഭാജ്യ ഘടകമായി മാറും. പരീക്ഷണങ്ങള്‍ ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ സൂര്യാസ്ത്ര റോക്കറ്റുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും.

Tags: TESTIndiaSUCCESSIndigenous Suryastra Rocket Systempinpoint accuracy
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies