യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ കാലതാമസം ലീഗിന്റെ സമ്മര്‍ദ്ദം മൂലം; വി. മുരളീധരന്‍ എംഎല്‍എ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തിലെ കാലതാമസം ലീഗിന്റെ സമ്മര്‍ദ്ദം മൂലം; വി. മുരളീധരന്‍ എംഎല്‍എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 07:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയതുകൊണ്ടാണെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ എംഎല്‍എ ആരോപിച്ചു. സാധാരണയായി ആഭ്യന്തര മന്ത്രിക്ക് ലഭിക്കേണ്ട മന്ത്രിസഭയിലെ രണ്ടാം സ്ഥാനം വി.ഡി. സതീശന്‍ സര്‍ക്കാര്‍ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തഴഞ്ഞതിലൂടെ എന്ത് സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ സമുദായങ്ങളോട് വി.ഡി. സതീശന് ശത്രുതാ മനോഭാവമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ആദ്യം സന്ദര്‍ശിച്ചത് ബിഷപ്പ് ഹൗസും ജമാഅത്തെ ഇസ്ലാമി അമീറിനെയുമാണ്. ‘തിണ്ണ നിരങ്ങല്‍’ എന്ന പ്രയോഗം എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും മാത്രം ലക്ഷ്യമിട്ടായിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഭൂരിപക്ഷ സമുദായങ്ങളോടുള്ള ഈ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ സമരത്തില്‍ പങ്കെടുത്ത ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകളും റദ്ദാക്കണം. വന്ദേമാതരത്തെ അപമാനിക്കുന്ന സിപിഎം നിലപാട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത ജോലി ഇന്ന് സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ബിജെപി ശക്തമായി ഉറച്ചുനില്‍ക്കുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് എന്‍ഡിഎ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സഭയിലെത്തിയത് ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനകരമായ നിമിഷമാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഈ ചരിത്ര വിജയത്തിന് കാരണക്കാരായ കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാടിലേക്ക് കേരളത്തെ നയിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്നും സഭയ്‌ക്കകത്ത് ജനങ്ങളുടെ ശക്തമായ ശബ്ദമായി ബിജെപി മാറുമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: BJPSNDPnssVD SATHEESHANMuslim LeagueV MURALEEDARAN
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies