കൊൽക്കത്ത: ഗുണ്ടകൾക്ക് ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പൊലീസ്. ഹൗറയിലെ കുപ്രസിദ്ധ ഡോൺ ആകാശ് സിംഗ് തെരുവിലൂടെ അർധനഗ്നനായി നടത്തിച്ചു. പൊലീസിന് നേരെ വെടിവെപ്പും ബോംബേറും നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 20 ലേറെ ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഗുണ്ടാസംഘങ്ങൾക്ക് നൽകുന്ന കടുത്ത സന്ദേശമാണ് പൊലീസ് നടപടി.
കള്ളി നിക്കറും വെള്ള ബനിയനും ധരിച്ചു കൊണ്ടുള്ള ആകാശ് സിംഗ് അപമാന പരേഡ് സോഷ്യൽ മീഡിയയിൽ വൈറലാണ്. 2021-ൽ ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും 20-ലധികം ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്തിരുന്നു.
സ്ഥിരം കുറ്റവാളിയാണ് ആകാശ് സിംഗ്. തൃൺമൂൽ നേതാക്കളുടെ പിന്തുണയോടെയായിരുന്നു ഇയാളുടെ ഗുണ്ടാപ്രവർത്തനം. അതിനാൽ കൺമുന്നിൽ അഴിഞ്ഞാടിയിട്ടും ആകാശ് സിംഗിനെ തോടാൻ പൊലീസുകാരും ധൈര്യപ്പെട്ടില്ല. സാധാരണക്കാരായ കടയുടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഇയാളുടെ പരിപാടിയാണ്. എന്നാൽ തൃണമുൽ നേതാക്കളുടെ ഉറ്റതോഴനായതിനാൽ പൊലീസിൽ പരാതി നൽകാൻ പോലും പ്രദേശവാസികൾ ഭയന്നിരുന്നു.
നിയമം കയ്യിലെടുക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് പൊലീസിന്റെ നടപടി. ഓരോ സ്വയം പ്രഖ്യാപിത അധോലോക നേതാക്കൻമാരുടെ ദിവസങ്ങൾ എണ്ണപ്പെട്ടതിന്റെ മുന്നറിയിപ്പായും അപമാന പരേഡ് വിലയിരുത്തപ്പെടുന്നുണ്ട്.















