'അമ്മ'യിൽ വീണ്ടും പൊട്ടിത്തെറി; കുക്കു പരമേശ്വരനും നീന കുറുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഫ്രണ്ട്ഓഫീസ് ജീവനക്കാരി പോലീസിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; കുക്കു പരമേശ്വരനും നീന കുറുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഫ്രണ്ട്ഓഫീസ് ജീവനക്കാരി പോലീസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2026, 02:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്‌ക്കുള്ളിൽ വീണ്ടും വൻ വിവാദവും ആഭ്യന്തര തർക്കങ്ങളും പുകയുന്നു. സംഘടനയുടെ കൊച്ചി ഓഫീസിലെ മുൻ വനിതാ ഫ്രണ്ട്ഓഫീസ് ജീവനക്കാരി, പ്രമുഖ നടിമാരായ കുക്കു പരമേശ്വരൻ, നീന കുറുപ്പ്, നടൻ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ ഗുരുതരമായ പരാതിയുമായി കൊച്ചി പോലീസിനെ സമീപിച്ചതോടെയാണ് കാര്യങ്ങൾ പുതിയ തലത്തിലേക്ക് എത്തിയത്. തനിക്കെതിരെ ബോധപൂർവ്വം മാനസിക പീഡനവും കടുത്ത അപകീർത്തിപ്പെടുത്തലും ഉണ്ടായെന്നാണ് ജീവനക്കാരിയുടെ പരാതി.

ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദും താനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വരുത്തിതീർക്കാൻ കുക്കു പരമേശ്വരന്റെ ഭാഗത്തുനിന്നും ആസൂത്രിതമായ ശ്രമം ഉണ്ടായതായി വനിതാ ജീവനക്കാരി ആരോപിക്കുന്നു. മറ്റൊരാൾ വഴി തന്നെ ഫോണിൽ വിളിച്ച് ഈ രീതിയിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെയാണ് ജീവനക്കാരി ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. തികച്ചും തരംതാണ രീതിയിലുള്ള ഭീഷണികളും സമ്മർദ്ദങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അവർ വ്യക്തമാക്കുന്നു.

തന്നെ വ്യക്തിപരമായി ഹനിക്കാനും മാനസികമായി തളർത്താനും നടത്തിയ ഗൂഢാലോചനകളുടെ ഫോൺ റെക്കോർഡുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരാതിക്കാരി ഇതിനകം തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. കേസിൽ ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

അതേസമയം, ഈ പുതിയ സംഭവവികാസങ്ങൾ ‘അമ്മ’ സംഘടനയ്‌ക്കുള്ളിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. സംഘടനയുടെ തലപ്പത്തുള്ളവർക്ക് ജനാധിപത്യ ബോധം കുറവാണെന്നും, സ്വന്തം ഓഫീസ് ജീവനക്കാർക്ക് പോലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം അവിടെയില്ലെന്നും സംഘടനയിലെ മറ്റ് ചില അംഗങ്ങൾ തന്നെ രൂക്ഷമായി വിമർശിക്കുന്നു.

Tags: Amma association
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies