തൃശൂർ: വനം മന്ത്രിയുടെ വാഹനം കാട്ടാനക്ക് മുന്നിൽപ്പെട്ടു. അതിരപ്പിള്ളിയിൽ എത്തിയ വനം മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനമാണ് കാട്ടാനക്ക് മുൻപിൽ അകപ്പെട്ടത് അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കുവാൻ എത്തിയതായിരുന്നു വനം മന്ത്രി.
ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിൽ പോകും വഴി ചാർപ്പ ഭാഗത്താണ് സംഭവം. ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽ നിന്ന് തുരത്തിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.















