കണ്ണൂർ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. മട്ടന്നൂരിലെ ഷഹീർ വി. പിയുടെ ഉടമസ്ഥതയിലുള്ള ഡി ജി ഫ്രാഗ്രൻസ് എന്ന വ്യാപാര സ്ഥാപനത്തിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒ.സി.ബി പേപ്പറുകൾ എന്നിവയാണ് കടയിൽ നിന്നും പോലീസ് കണ്ടെടുത്തത്.
നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടികൂടിയത്.















