പുട്ടപർത്തി: ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് ശനിയാഴ്ച പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു. ശ്രീ സത്യസായി വിമാനത്താവളത്തിൽ എത്തിയ അവരെ ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ആർജെ രത്‌നാകർ, ട്രസ്റ്റ് അംഗം മനോഹർ ഷെട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സായ് കുൽവന്ത് ഹാളിലെ സന്നിധിയിൽ ശ്രീമതി റോഡ്രിഗസ് ഗോമസ് ആദരാഞ്ജലി അർപ്പിച്ചു.
“ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയെ പ്രാർത്ഥിച്ചു,പിന്നീട് സായ് കുൽവന്ത് ഹാളിലെത്തി ഭഗവാന്റെ സന്നിധിയിൽ ദർശനം നടത്തി.” ശനിയാഴ്ച വൈകി ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ പത്രക്കുറിപ്പിൽ പറഞ്ഞു.
ഏതാനും സമയം സായ് കുൽവന്ത് ഹാളിൽ പ്രാർത്ഥനാപൂർവ്വം ധ്യാനനിരതമായിരുന്ന ഡെൽസി എലോന റോഡ്രിഗസ് പിന്നീട് ബാബയുടെ സന്നിധിയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
ഡെൽസി എലോന റോഡ്രിഗസ് ഗോമസ് മുമ്പ് പലതവണ പ്രശാന്തി നിലയം സന്ദർശിച്ചിട്ടുണ്ട്, സ്നേഹം, സമാധാനം, നിസ്വാർത്ഥ സേവനം എന്നിവയുൾച്ചേർന്ന ഭഗവാൻ ശ്രീ സത്യസായി ബാബയുടെ സന്ദേശത്തോടുള്ള തന്റെ ആരാധന അവർ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.