ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

Published by
ജനം വെബ്‌ഡെസ്ക്

ലക്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരായ നടപടി തുടർന്ന് പോലീസ്. കുപ്രസിദ്ധ ഗുണ്ട ഭാനു സിംഗിനെ ഏറ്റുമുട്ടലിൽ വധിച്ചു. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്

ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് നടന്നത്.  നാല്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാനു സിംഗ്. അയോദ്ധ്യയിൽ ഇയ്യാളെ അന്വേഷിച്ചെത്തിയ എസ്ടിഎഫ് സംഘത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. എസ്ടിഎഫ് സംഘം നടത്തിയ പ്രത്യാക്രമണത്തിൽ പരുക്കേറ്റ ഭാനു സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളുടെ കൂട്ടാളികൾക്കായുളള തെരച്ചിൽ ഊർജ്ജിതമാണ്.

ഗോരഖ്പൂര് ജില്ലയിലെ ബെല് ഘട്ട് പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് താമസിക്കുന്ന ഇയാൾ പൊലീസിന് സ്ഥിരം തലവേദനയാണ്. കൊലപാതകം, കവർച്ച, പിടിച്ചുപറി, ക്വട്ടേഷൻ ആക്രമണം അടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ക്രിമിനലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 1.65 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.

Share