പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2026, 12:59 pm IST
Facebook
Twitter
WhatsAppTelegram

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാനും പണവും സ്വര്‍ണ്ണവും അപഹരിക്കാനും പദ്ധതിയിട്ട പതിമൂന്നംഗ ക്രിമിനല്‍ സംഘത്തെ പോലീസ് അതിസാഹസികമായി വലയിലാക്കി. പ്രതികള്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിലയുറപ്പിച്ചിരുന്ന രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും കരിപ്പൂര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരും കര്‍ണാടകയില്‍ നിന്നുള്ള ചിലരുമാണ് ഉള്ളതെന്നാണ് പ്രാഥമിക വിവരം. പോലീസിനെ കണ്ട് ഈ സംഘത്തിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളുടെ സ്മാര്‍ട്ട് ഫോണുകള്‍ പരിശോധിച്ച അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന തെളിവുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും വരുന്ന യാത്രക്കാരന്‍ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങുന്നതുമുതല്‍ പിന്തുടരേണ്ട വഴികളും, ഏത് വിജനമായ പാതയില്‍ വെച്ച് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകണം എന്ന് വ്യക്തമാക്കുന്ന മാപ്പുകളും ലൊക്കേഷനുകളും അടങ്ങിയ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ നിന്നും കണ്ടെടുത്തു. വിമാനത്തില്‍ വരുന്ന യാത്രക്കാരനെക്കുറിച്ചും ഇയാളുടെ പക്കലുള്ള സ്വര്‍ണ്ണത്തെക്കുറിച്ചും കൃത്യമായ മുന്‍വിവരം (ടിപ്പ്) ലഭിച്ച ശേഷമാണ് സംഘം എയര്‍പോര്‍ട്ടില്‍ ഒത്തുകൂടിയത്.

ഇതിനിടെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മറ്റൊരു മലപ്പുറം സ്വദേശിയായ പ്രവാസിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത് പോലീസിനെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മുഹമ്മദ് സല്‍മാന്‍ സാലിഹ് എന്ന യുവാവിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് കാണാതായത്. നിലവില്‍ പിടിയിലായ കവര്‍ച്ചാസംഘം ഇയാളെ അപഹരിച്ചതാണോ, അതോ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘങ്ങള്‍ ഇയാളെ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയത്തിലാണ് പോലീസ്. കാണാതായ യുവാവിന് നിലവില്‍ പിടിയിലായ ക്രിമിനല്‍ സംഘവുമായി എന്തെങ്കിലും തരത്തിലുള്ള അവിശുദ്ധ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചുരുളഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.

Tags: karipur airportrobbery gang arrestedGold Smuggling
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies