തൃശ്ശൂർ: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കൺട്രോൾ റൂമിലാണ് മദ്യപാനം. തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ലൈഫ് ഗാർഡുമരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചത്.
മദ്യപിക്കുന്നതും, അബോധാവസ്ഥയിൽ ഓഫീസിൽ കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൊഴിലാളികൾ അപകടത്തിൽപെട്ടാൽ രക്ഷാപ്രവർത്തനത്തിന് എത്തേണ്ട ജീവനക്കാരാണ് ഇത്തരത്തിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത്. മേശയ്‌ക്ക് മുകളിൽ കിടന്നുറങ്ങുന്ന ജീവനക്കാരന്റെയും ഈ മേശയ്‌ക്കുള്ളിൽ സൂക്ഷിച്ച കാലിയായ മദ്യക്കുപ്പികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.















