പാലക്കാട് ജില്ലാ ജയിലിൽ അഭിഭാഷകയ്‌ക്ക് നേരെ ആക്രമണം: കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് പരാതി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: ജില്ലാ ജയിലിൽ വെച്ച് അഭിഭാഷകയ്‌ക്ക് നേരെ ആക്രമണം. പറളി സ്വദേശിനിയായ മായ മയൂര എന്ന അഭിഭാഷകയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കളവ് കേസിൽ റിമാൻഡിലായ പ്രതിയെ ജാമ്യത്തിലിറക്കാൻ എത്തിയപ്പോളായിരുന്നു ആക്രമണം. അഭിഭാഷക ജാമ്യത്തിൽ ഇറക്കിയ പ്രതിയുടെ ബന്ധുക്കളാണ് ആക്രമിച്ചത്. വടക്കഞ്ചേരി സ്വദേശികളായ ഇവർക്കെതിരെ മലമ്പുഴ പോലീസ് കേസെടുത്തു. കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് വനിതാ അഭിഭാഷക ആരോപിച്ചു.

ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ ജഡ്ജിന് പരാതി നൽകി.

Share