മമതയ്ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 10:05 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത:  തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. പാര്‍ട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായിയും ലോക്‌സഭയിലെ മുതിര്‍ന്ന ടിഎംസി നേതാവുമായ സുദിപ് ബന്ദോപാധ്യായ വിമത ചേരിയിലേക്ക് മാറിയതായാണ് പുതിയ വിവരം. ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നീക്കം.

മമത ബാനര്‍ജിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശതാബ്ദി റോയിക്കൊപ്പമാണ് സുദിപ് ബന്ദോപാധ്യായ ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കാളിയായതായാണ് സൂചന.

മമത ബാനര്‍ജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കറുടെ അനുമതി തേടിയ 19 വിമത എംപിമാരുടെ ആദ്യ പട്ടികയില്‍ സുദിപ് ബന്ദോപാധ്യായ ഒപ്പുവെച്ചിരുന്നില്ല. എന്നാല്‍, രാഷ്‌ട്രീയ കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ അദ്ദേഹം വിമതര്‍ക്കൊപ്പം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂലിലെ അതിശക്തനായ സുദിപ് ബന്ദോപാധ്യായയുടെ വരവോടെ ലോക്‌സഭയില്‍ മമത ബാനര്‍ജിയെ വെല്ലുവിളിക്കുന്ന വിമത എംപിമാരുടെ എണ്ണം 20 ആയി ഉയര്‍ന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ജനപ്രതിനിധികളും നേതാക്കളും മമതാ ക്യാമ്പ് വിട്ട് പുറത്തുവരുമെന്ന സൂചനയാണ് വിമതപക്ഷം നല്‍കുന്നത്.

Tags: leaderTMCmamatha banerjeesudip bandhyooadhyaya
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies