മമതയ്ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിൻറെ ആവശ്യം നിരസിച്ച് ഹൈക്കോടതി
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 02:26 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത:  രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. വിമത ടിഎംസി നേതാവ് ഋതബ്രത ബാനർജിയെ  പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ കൊൽക്കത്ത ഹൈക്കോടതി വിസമ്മതിച്ചു.

ടിഎംസി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനപ്രകാരം സോവന്ദേബ് ചട്ടോപാധ്യായിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. എന്നാൽ നിയമസഭയിലെ വിമത എംഎൽഎമാരുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കേസിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ  മതിയായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, എല്ലാ കക്ഷികളോടും സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ നിർദേശിച്ച കോടതി, മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.

ബംഗാൾ രാഷ്‌ട്രീയത്തിൽ തൃണമൂലിനെ ഞെട്ടിച്ച വിമത നീക്കത്തിന്റെ വിജയം കൂടിയാണ് കോടതിയുടെ നടപടി. ഇതോടെ ​കേസിൽ അന്തിമ വിധി വരും വരെ ഋതബ്രത ബാനർജി  നിയമസഭ പ്രതിപക്ഷ നേതാവായി തുടരും. പശ്ചിമ ബംഗാളിൽ ടിഎംസിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ തീരുമാനം രാഷ്‌ട്രീയപരമായും വലിയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു.

Tags: TMCmamatha banerjee
ShareTweetSendShare

More News from this section

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർത്ഥികൾക്ക് ബസ് നിരക്കിൽ 50% ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു, ഐസിയുവിൽ ഡോക്ടർമാരില്ലെന്ന് ആക്ഷേപം; ബന്ധുക്കളുടെ വൻ പ്രതിഷേധം

ഉദ്ധവ് ക്യാമ്പിൽ വൻ തകർച്ച; ശിവസേന യുബിടി പിളർന്നു! ആറ് എംപിമാർ എൻഡിഎ സഖ്യത്തിലേക്ക്?

Latest News

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies