സ്ക്രീനുകളിൽ വെളിച്ചമായി 'പുതുതലമുറ വായന'; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 09:02 pm IST
Facebook
Twitter
WhatsAppTelegram

അമൽ പ്രീത പ്രദീപ് എഴുതുന്നു

പുതുമയുടെ മണമുള്ള പുത്തൻ പുസ്തകത്തിന്റെ അച്ചടി മഷി…പഴമയുടെ മണമുള്ള ലൈബ്രറിയിൽ അട്ടിയടുക്കിയ മഞ്ഞ പിടിച്ച പുസ്തകങ്ങൾ..വായിക്കുന്നവർക്കും വായനയെ സ്നേഹിക്കുന്നവർക്കും അതൊരു ലഹരിയാണ്..പക്ഷേ ആ ലഹരി അറിഞ്ഞുള്ള വായനകൾ ഇന്ന് അന്യമാവുകയാണ്..

ഒരു പുസ്തകം തുറക്കുമ്പോൾ യഥാർത്ഥത്തിൽ തുറക്കപ്പെടുന്നത് മറ്റൊരു ലോകത്തേക്കുള്ള ജാലകമാണ്. പക്ഷേ അക്ഷരങ്ങൾ പിക്സലുകളിലേക്ക് വഴിമാറിയ ഈ ആധുനിക യുഗത്തിൽ വായന കേവലം പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്നില്ല. ‘കയ്യിലൊരു പുസ്തകമില്ലാതെ എങ്ങനെ വായനക്കാരനാകും?’ എന്ന പരമ്പരാഗത ചോദ്യത്തിനുള്ള പുതിയ തലമുറയുടെ ഡിജിറ്റൽ മറുപടിയാണ് ഇന്നത്തെ വായനാലോകം.

ഡിജിറ്റൽ യുഗം വന്നപ്പോൾ വായന മരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ നേരെ തിരിച്ച് വായന കൂടുതൽ ജനകീയമാവുകയാണ് ചെയ്തത്.

കാലം ഡിജിറ്റലായി, മനുഷ്യന്റെ ശീലങ്ങൾ മാറി, വായനശാലകളിലെ തിരക്ക് കുറഞ്ഞു എന്നൊക്കെ വിലപിക്കുന്നവർക്കിടയിലേക്കാണ് പുതിയ തലമുറ സ്മാർട്ട്ഫോണിലെ അക്ഷരക്കൂട്ടങ്ങളുമായി കടന്നുവരുന്നത്. പുതിയ കാലത്തെ വായന പുസ്തകത്താളുകളുടെ മണമറിയാതെ സ്ക്രീനുകളുടെ വെളിച്ചത്തിലായി.

യാത്രകളിലും തിരക്കുകൾക്കിടയിലും ഒരു ലൈബ്രറി മുഴുവൻ പോക്കറ്റിൽ കൊണ്ടുനടക്കാമെന്നതാണ് ഡിജിറ്റൽ വായനയുടെ സൗകര്യം. വായനാ ആപ്പുകളും ഇ-ബുക്കുകളുമൊക്കെ പുസ്തകങ്ങൾക്ക് പകരക്കാരായി. മാധ്യമം മാറിയാലും മലയാളിയുടെ വായനാശീലം മരിച്ചിട്ടില്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. അതായത് അക്ഷരങ്ങളോടുള്ള മനുഷ്യന്റെ പ്രണയത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തന്നെ…

വായന ഒരു വ്യക്തിഗത ശീലത്തിൽ നിന്നും ഇന്ന് വലിയൊരു കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ഒരു പുസ്തകം വായിച്ചു തീർത്താൽ അതിന്റെ റിവ്യൂവും ചർച്ചകളും സോഷ്യൽ മീഡിയയിൽ തരംഗമാകും.

മാധവിക്കുട്ടിയുടെ പ്രണയവും വിരഹവും നിറഞ്ഞ നീർമാതളത്തിന്റെ ഓർമ്മകൾ മുതൽ, വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആധുനിക സൈക്കോളജിക്കൽ ത്രില്ലറുകൾ വരെ ഇന്ന് ഇൻസ്റ്റാ റീലുകളിലെ ചർച്ചാവിഷയങ്ങളാണ്. ഇതിനെല്ലാം പുറമെ, വായിക്കാൻ സമയമില്ലാത്തവർക്കായി ‘കേൾവി വായനയുടെ’ സുഖവുമായി ഓഡിയോ ബുക്കുകളും വിപണി കീഴടക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ ഈ ഡിജിറ്റൽ വിപ്ലവത്തിന് കഴിഞ്ഞിട്ടുണ്ട്.

വായനശാലകളിൽ നിന്നും വായന, സ്ക്രീനുകളിലേക്ക് മാറുമ്പോഴും അറിവിന്റെയും ഭാവനയുടെയും ലോകം വികസിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരാം, എന്നാൽ ചിന്തകളെ ഉണർത്താനും മനുഷ്യനെ മനുഷ്യനായി നിലനിർത്താനും വായനയോളം പോന്ന മറ്റൊരു ലഹരിയില്ലെന്ന് ഈ വായനാദിനവും നമ്മെ ഓർമ്മിപ്പിക്കുന്നു.

വായന ഒരിക്കലും മരിക്കുന്നില്ല, അത് പുതിയ രൂപം പ്രാപിക്കുകയാണ്… കട്ടിക്കണ്ണട വെച്ച പ്രായമായവരിൽ നിന്ന്, ഹെഡ്ഫോൺ വെച്ച് ഓഡിയോ ബുക്ക് കേൾക്കുന്ന പുതിയ തലമുറയിലേക്ക് പടരുകയാണ്.

അറിവിന്റെയും ഭാവനയുടെയും ആകാശങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര തുടരുക തന്നെ ചെയ്യും. അത് പുസ്തകതാളുകളിലൂടെയോ, അതോ സ്ക്രീനുകളിലൂടെയോ എന്ന് കാലം തീരുമാനിക്കട്ടെ..!

അമൽ പ്രീത പ്രദീപ്

Tags: വായനാ ദിനം
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies