തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 06:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ സ്വപ്നപദ്ധതിയായ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ (Detailed Project Report) അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കും. പദ്ധതിയുടെ നിർമാണച്ചെലവും സാങ്കേതിക വിശദാംശങ്ങളും ഉൾപ്പെടുത്തിയ സമഗ്ര റിപ്പോർട്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മുഖേന മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഡി.പി.ആർ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര അനുമതി ലഭിച്ചാൽ ആറുമാസത്തിനകം നിർമാണം ആരംഭിക്കാനാകുമെന്നാണ് കെ.എം.ആർ.എലിന്റെ പ്രതീക്ഷ.

പാപ്പനംകോട് മുതൽ കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും, അവിടെ നിന്ന് ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്‌ക്കൽ വരെയും ഉൾപ്പെടുന്ന 31 കിലോമീറ്റർ അലൈൻമെന്റാണ് പദ്ധതിക്ക് നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് സർക്കാർ അലൈൻമെന്റിന് അനുമതി നൽകിയത്. തുടർന്ന് ചെലവ്, സ്ഥലമേറ്റെടുക്കൽ, സാങ്കേതിക രൂപരേഖ തുടങ്ങിയവ ഉൾപ്പെടുത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കെ.എം.ആർ.എലിന് നിർദേശം നൽകിയിരുന്നു.

പദ്ധതി പൂർണമായും എലിവേറ്റഡ് ട്രാക്കായിരിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃക മേഖലയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ഭൂഗർഭപാതയും പരിഗണിച്ചിരുന്നുവെങ്കിലും, അതിന്റെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തൽ. എലിവേറ്റഡ് മെട്രോയ്‌ക്ക് ഏകദേശം 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

കൊച്ചി മെട്രോ മാതൃകയിൽ 60 ശതമാനം വായ്പയും 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

ആനയറയിൽ ആധുനിക മൊബിലിറ്റി ഹബ്

മെട്രോ പദ്ധതിയുടെ ഭാഗമായി ആനയറയിൽ ആധുനിക മൊബിലിറ്റി ഹബ് നിർമിക്കാനും പദ്ധതിയുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള 106 ഏക്കർ ഭൂമിയിലാണ് ഹബ് വിഭാവനം ചെയ്തിരിക്കുന്നത്. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളെ ഒരൊറ്റ കേന്ദ്രത്തിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ , ദേശീയപാത, ജലപാത, വിമാനത്താവളം എന്നിവയുമായി നേരിട്ടുള്ള ബന്ധം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി. ഇതിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം മെട്രോ സർവീസിന് അധിക വരുമാനവും ഉറപ്പാക്കാനാകും.

ഇതിനുപുറമെ മെട്രോ റൂട്ടിൽ ആറു ചെറു മൊബിലിറ്റി ഹബ്ബുകളും സജ്ജമാക്കും. ബസ് പാർക്കിംഗ്, ടാക്‌സി-ഓട്ടോ സൗകര്യം, കഫറ്റീരിയ, പാർക്കിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയാകും ഇവ പ്രവർത്തിക്കുക.

Tags: Thiruvananthapuram Metro
ShareTweetSendShare

More News from this section

വട്ടപ്പാറ എൽ.എം.എസ് സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് അസ്വസ്ഥത: പൊടി ദേഹത്ത് വീണ സംഭവം; 16 കുട്ടികൾ ആശുപത്രിയിൽ

“തുരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ല”: മന്ത്രി കെ. മുരളീധരൻ

ആദർശജീവിതത്തിന്റെ അപൂർവ സ്മൃതികൾ; ‘നമ്മുടെ ആദർശം’ വായനക്കാർക്ക്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

ആരോഗ്യ ഡയറക്ടറുടെ മാറ്റത്തിൽ സർക്കാരിന് തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ

Latest News

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

തിരുവനന്തപുരം മെട്രോ യാഥാർഥ്യത്തിലേക്ക്; അന്തിമ ഡി.പി.ആർ അടുത്തയാഴ്ച സർക്കാരിന്

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies