ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 05:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ എബിവിപി നടത്തിയത്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയെ എതിർത്തപ്പോൾ എബിവിപി മാത്രമാണ് പി. എം ശ്രീ നടപ്പിലാക്കണം എന്ന നിലപാട് സ്വീകരിച്ചത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പല തവണ ആവശ്യമുന്നയിക്കുകയും നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് പോലീസ് മർദനങ്ങളും ലാത്തിച്ചാർജും നേരിട്ടു. സമരങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചിലധികം പ്രവർത്തകരാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജയിൽവാസം അനുഷ്ഠിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് നേരെ ഗുണ്ടാ ആക്രമണം പോലുമുണ്ടായി. എടുത്ത നിലപാടിൽ ഉറച്ച് നിന്ന് എബിവിപി മുന്നോട്ട് വച്ച സമ്മർദ്ദത്തിന്റെ ഫലം കൂടിയാണ് ഈ അനുകൂല തീരുമാനം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുമ്പോൾ, രാഷ്‌ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിദ്യാർത്ഥികളെ ഈ അവസരങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻകാല സമീപനം നിർഭാഗ്യകരമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസ പുരോഗതിയും മുൻനിർത്തി സർക്കാർ യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ കൂടുതൽ വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് എ.ബി.വി.പി വിശ്വസിക്കുന്നു.

പി.എം.ശ്രീ പദ്ധതിയെ കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ നിലവാര വർധനയ്‌ക്കും ഉപകരിക്കുന്ന എല്ലാ പദ്ധതികൾക്കും രാഷ്‌ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Tags: abvpPM SHRI Scheme
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies