രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 09:42 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഹരിപ്പാട് മെഡിക്കൽ കോളേജ് വിഷയത്തിൽ രമേശ് ചെന്നിത്തലക്ക് പാരയുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. . ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമാണ് ജി സുധാകരൻ ഉയർത്തുന്നത്. ഒരു ജില്ലയിൽ തന്നെ രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യമില്ലെന്നും നിലവിലെ ആലപ്പുഴ (വണ്ടാനം) മെഡിക്കൽ കോളേജ് ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളേജ് നിലവിൽ അതീവ ശോചനീയാവസ്ഥയിലാണെന്നും അതിന്റെ നവീകരണത്തിനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു. നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് വെറും 15 കിലോമീറ്റർ ദൂരപരിധിയിലാണ് ഹരിപ്പാട് പദ്ധതി വരുന്നതെന്നും, ഇത് അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയുടെ താൽപ്പര്യപ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജ് പദ്ധതി രൂപപ്പെടുത്തിത് , പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയും ഭൂമി ഇടപാടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നത്തെ എൽഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന ജി. സുധാകരൻ തന്നെയായിരുന്നു അന്വേഷണ നടപടികൾക്ക് മുൻകൈ എടുത്തിരുന്നത്.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്‌ക്ക് വിട്ടുനൽകാനുള്ള ബജറ്റ് നിർദേശത്തോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ അനുവദിക്കുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയ്‌ക്ക് അനുകൂലമാകുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: ramesh chennithalaG.Sudhakaran
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies